Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]
.
"സോപ്പൊന്നും അല്ല..ഐ റിയലി ലവ് യു ..അല്ലേൽ പിന്നെ ഇത്ര നാണംകെട്ടു ഞാൻ നിന്നെ കല്യാണം കഴിക്കാൻ സമമതിക്കോ ?" മഞ്ജുസ് ദേഷ്യത്തോടെ എന്നിൽ നിന്നു അകന്നുമാറി ചോദിച്ചു .
"ഉവ്വ ഉവ്വ ..അതൊക്കെ പോട്ടെ..നീ ആ ലവിന്റെ കാര്യം പറ , വേണ്ടാത്തത് വല്ലതും നടന്നിട്ടുണ്ടോ എന്നറിയണമല്ലോ .." ഞാൻ മഞ്ജുസിനെ ചൂടാക്കാനായി പയ്യെ ചോദിച്ചു .
"പോടാ ചെക്കാ..അങ്ങനെ ഫിസിക്കൽ റിലേഷൻ ഒന്നും ഞങ്ങള് തമ്മിൽ ഉണ്ടായിട്ടില്ല , ഞാൻ തയ്യാറായിട്ടും ആദു ഒഴിഞ്ഞു മാറിയിട്ടുണ്ട്.. ഹി വാസ് എ ജന്റിൽമാൻ ..അല്ലാതെ നിന്നെപ്പോലെ അല്ല.." മഞ്ജുസ് എന്നെ കളിയാക്കാനായി പറഞ്ഞു ചിരിച്ചു .
"ഓഹ്..കാമുകന്റെ കാര്യം പറയുമ്പോ എന്താ ഒരു സ്നേഹം .." അവളുടെ ആവേശം കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ മഞ്ജുസും ഒന്നു ജാള്യതയോടെ എന്നെ നോക്കി .
"ഓഹ്..അതിപ്പോ റോസ്മേരിയുടെ കാര്യം പറയുമ്പോ നിനക്കും ഒരാവേശം ഒക്കെ ഉണ്ട് ..' മഞ്ജുസ് അടിക്കു തിരിച്ചടി എന്നപോലെ എന്റെ വീക്നെസ്സിൽ കേറിപിടിച്ചു .
"അവളോ ? അവള് പാവം ആണ് മോളെ..വെറുതെ ഈ കേസില് അതിനെ വലിച്ചിടേണ്ട , ഞാൻ അവളെ ഇഷ്ടപ്പെട്ടിരുന്നു എന്ന് അതിനു പോലും അറിയാൻ വഴിയില്ല.." ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു നിർത്തി.
"ഓഹ് ..അപ്പൊ ഞാൻ ദുഷ്ട ആണോ ?" ഞാൻ പറഞ്ഞത് കേട്ടു മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .
"അല്ലല്ലോ..നീ എന്റെ മുത്തല്ലേ ...എന്റെ മഞ്ജുസ് അല്ലെ.." ഞാനവളുടെ ഇരു കവിളിലും കൈചേർത്തു ചിണുങ്ങിക്കൊണ്ട് പറഞ്ഞു..പിന്നെ അവളുടെ നെറ്റിയിൽ പയ്യെ ചുംബിച്ചു
💬 Comments
View all comments