0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K

കഴിഞ്ഞു ഞാൻ തിരിച്ചു വരുമ്പോഴും മഞ്ജുസ് അതെ കിടപ്പിൽ ആണ് . ഉറങ്ങിപ്പോയോ എന്ന സംശയവും എനിക്ക് തോന്നാതിരുന്നില്ല. കാരണം കക്ഷിക്ക് അനക്കം ഒന്നും ഇല്ല !

ഞാൻ വേഷം മാറി ഒരു മുണ്ടും ഷർട്ടും എടുത്തിട്ടു . പിന്നെ പതിയെ ചെന്ന് ബെഡിലേക്ക് ഇരുന്നു . സാരി അലക്ഷ്യമായി കിടക്കുന്നത് കൊണ്ട് മഞ്ജുസിന്റെ ഇടുപ്പും കണങ്കാലുമെല്ലാം ചെറുതായി ദൃശ്യമാണ് . ബാക് വ്യൂ ആണെന്ന് മാത്രം ! എവിടെ നിന്ന് ആയാൽ എന്താ എന്റെ പെണ്ണ് ചുന്ദരി ആണ് !

ഞാൻ അവളുടെ അടുത്ത് ചെന്ന് പയ്യെ വിളിച്ചു .

"മഞ്ജുസേ..." ഞാൻ അവളുടെ ഇടുപ്പിൽ കൈചേർത്തു പിടിച്ചു തഴുകി .

"മ്മ്" അവൾ ചോദ്യ ഭാവത്തിൽ പയ്യെ മൂളി .

"നീ കുളിക്കുവേം നനക്കുവേം ഒന്നും ചെയ്യുന്നില്ലേ ? ഫുഡ് കഴിക്കണ്ട മോളെ ?" ഞാൻ സംശയത്തോടെ ചോദിച്ചു .

"കുറച്ചു കഴിയട്ടെ മോനെ , എനിക്ക് നല്ല ക്ഷീണം ഇണ്ട് " അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു എന്റെ എൻറെ തിരിഞ്ഞു കിടന്നു .

"മ്മ്...പിന്നെ ഞാൻ വേറൊരു കാര്യം ചോദിയ്ക്കാൻ വന്നതാ , നമ്മള് വഴക്കിടുന്ന കാര്യം നീ അമ്മയോട് പറയാറുണ്ടോ ?" ഞാൻ ഇന്നലെ കയറി വന്നപ്പോൾ മഞ്ജുസിന്റെ അമ്മ ചോദിച്ചതോർത്തു ഞാൻ സംശയപൂർവം അവളെ നോക്കി .

"എന്ത് വഴക്ക് ? ഏതു അമ്മ ? നീ എന്തൊക്കെയാ പറയുന്നേ ?" എന്റെ ചോദ്യത്തിന് ഉരുണ്ടു കളിച്ചു മഞ്ജുസ് തിരിച്ചു ചോദ്യങ്ങൾ ഇട്ടു . അത് കേട്ടപ്പോഴേ അവള്

💬 Comments

View all comments