0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K

നുണ പറയുവാണെന്നു എനിക്ക് മനസിലായി .

"ചുമ്മാ ഉരുളല്ലേ ..ഞാൻ ഒന്നങ്ങു തരും.." അവളുടെ ഇടതു തുടയിൽ നുള്ളി ഞാൻ പല്ലിറുമ്മി പറഞ്ഞതും അവൾ ചിണുങ്ങി.

"അആഹ്..ഹാ...ഡാ ഡാ.." അവൾ പല്ലിറുമ്മി എന്നെ നോക്കി മുഖം വീർപ്പിച്ചു .

"അപ്പൊ പിന്നെ അമ്മ ഗണിച്ചു പറഞ്ഞതാണോ ? " ഞാൻ സ്വല്പം ദേഷ്യത്തോടെ ചോദിച്ചു അവളെ പിടിച്ചെഴുന്നേല്പിച്ചു .

"ആഹ്..എനിക്കറിഞ്ഞൂടാ " മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു മുഖം തിരിച്ചു .

"നിനക്കറിയാം...ചുമ്മാ അഭിനയിക്കുവൊന്നും വേണ്ട ..അല്ലെങ്കി നിങ്ങള് തമ്മിലിപ്പോ പ്രെശ്നം ഒന്നുമില്ലല്ലോ എന്ന് നിന്റെ തള്ള ചോദിക്കണ്ട കാര്യം ഇല്ല.." ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞതും അവളുടെ മുഖം മാറി .

"ഹലോ...വല്ലോം പറയാൻ ഉണ്ടെന്കി എന്നെ പറഞ്ഞ മതി ..വീട്ടുകാരെ പറയണ്ട .." എന്റെ "തള്ള " എന്നുള്ള വിളി ഇഷ്ടപെടാത്ത മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .

"ഹലോ ന്നാ ? നീയെന്തിനാ അതിനു ചൂടാവുന്നെ ?" അവളുടെ മുഖം മാറിയത് കണ്ടു ഞാൻ ചിരിയോടെ ചോദിച്ചു .

"ഡാ ചെക്കാ ..നീ എന്റെ കെട്ടി എന്നുവെച്ചു കൂടുതല് ആളാവല്ലേ , അയ്യടാ അവന്റെ ഒരു ചോദ്യം ചെയ്യല് .." മഞ്ജുസ് പുച്ച്ചം വാരിവിതറി എന്നെ തുറിച്ചു നോക്കി .

"ഓ ..അങ്ങനെ ആണല്ലേ ..എന്ന ശരി.." ഞാൻ സ്വല്പം വിഷമം അഭിനയിച്ചു പയ്യെ പറഞ്ഞു എഴുനേൽക്കാൻ തുനിഞ്ഞു . എന്റെ മുഖം മാറിയതും മഞ്ജുസിനു പെട്ടെന്ന് പറഞ്ഞത് അബദ്ധമായെന്ന് തോന്നിത്തുടങ്ങി . പെട്ടെന്ന് എഴുനേൽക്കാൻ തുനിഞ്ഞ എന്റെ കയ്യിൽ അവൾ ഇരുകൈകൊണ്ടും

💬 Comments

View all comments