Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]
കണ്ടു നിന്നവർ വാ പൊളിച്ചു പോയി . സാമാന്യം നല്ല ആരോഗ്യമുള്ള ബിനോയിടെ അടിയിൽ മഞ്ജു വേച്ചുകൊണ്ട് സ്വല്പം പിന്നാക്കം നീങ്ങി നിലത്തേക്ക് വീണു .
ആ കാഴ്ച കണ്ടു കൂടി നിന്ന ബിനോയിയും ഗാങ്ങും അതുനോക്കി ഗൂഡമായി ചിരിച്ചു . ചുറ്റും കൂടി നിന്നവർ ആണെന്കി ആകെ അന്തം വിട്ടു നിൽക്കുകയാണ് . നാണക്കേടും അവന്മാരുടെ ചിരിയും മഞ്ജുസിനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു . അവളുടെ കവിളിൽ അവന്റെ കയ്യിന്റെ പാട് ചുവന്നു തിണർത്തു കിടന്നിരുന്നു .ഒപ്പം ചുണ്ടും പൊട്ടി ചോര വരാനും തുടങ്ങി .
തലയൊന്നു തരിച്ചു പോയ സമയം മഞ്ജുസ് കണ്ണടച്ച് നിലത്തിരുന്നു . പിന്നെ ഒരു ദീർഘ ശ്വാസം എടുത്തു ചുറ്റും നോക്കി , അവൾ അടികൊണ്ടു വീണ കാഴ്ച കണ്ടു ചിലരൊക്കെ ചിരിക്കുന്നുണ്ട്, മറ്റു ചിലർ ആകെ അന്തം വിട്ടു നിൽപ്പാണ് , അതിന്റെ നാണക്കേടും രോഷവുമൊക്കെ അവളിൽ ഇരച്ചുകയറി ! പിന്നെ ബ്ലാക് ബെൽറ്റ് ആണെന്ന ബോധത്തിൽ അവിടെ നിന്നും മഞ്ജുസ് ചാടി എഴുനേറ്റു , മുടിയൊക്കെ മുഖത്തു നിന്നും പുറകിലോട്ടു ഒരുകൈകൊണ്ട് തട്ടിക്കളഞ്ഞു , പല്ലിറുമ്മി അവൾ രണ്ടുംകല്പിച്ചു മുന്നോട്ടു നീങ്ങി .
"ഹ ഹ..പാവം വീണ്ടും വരുന്നുണ്ട്..ഇനിയൊന്നും ചെയ്യണ്ട ബിനോയ്.." അവളുടെ വരവ് കണ്ടു സഹതാപം തോന്നിയ കൂട്ടാളി പയ്യെ പറഞ്ഞു ചിരിച്ചു .
"ചുമ്മാ ഷോ കാണിക്കാതെ പോകാൻ നോക്ക് മോളെ , കിട്ടിയതോ കിട്ടി " ബിനോയ് പുച്ഛ സ്വരത്തിൽ പറഞ്ഞു അവളുടെ വരവ് നോക്കി .
അവൾ എന്ത് ചെയ്യാനാണ് പാവം
💬 Comments
View all comments