Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]
എന്ന ഭാവത്തിൽ ബിനോയിയും കൂട്ടരും പുഛിച് നിലക്കെ മഞ്ജുസ് ഞൊടിയിടയിൽ കാലുയർത്തി ബിനോയിയുടെ മർമം നോക്കി തൊഴിച്ചു കഴിഞ്ഞിരുന്നു .
"പൂറിമോള് എന്നൊക്കെ നിന്റെ മറ്റവളെ പോയി വിളിക്കെടാ .." മഞ്ജുസ് തൊഴിച്ചുകൊണ്ട് അലറി.
"അആഹ്..." അവന്റെ ഒരു ഞെരക്കവും നിലത്തോട്ടു കുനിഞ്ഞുള്ള ഇരുത്തവും കണ്ടപ്പോഴാണ് സംഭവിച്ചതെന്താണെന്ന് എല്ലാവര്ക്കും മനസിലായത് .കണ്ണിൽ നിന്നും പൊന്നീച്ച പാറിയ ഫീലിൽ ബിനോയ് നിലത്തേക്കിരുന്നതും മറ്റുള്ളവന്മാർ ഒന്ന് പതറി. പക്ഷെ ആൺപെൺ വ്യത്യാസം ഒന്നും നോക്കാൻ പറ്റുന്ന സമയം ആയിരുന്നില്ല. അവന്മാരും ദേഷ്യത്തോടെ അവളെ തല്ലാൻ മുന്നോട്ടാഞ്ഞു . ഞൊടിയിട കൊണ്ട് അതിൽ ഒരുവനെ വലതു കാൽ പൊക്കി നെഞ്ചിൽ തൊഴിച്ചു നിലത്തേക്ക് വീഴ്ത്തിയ മഞ്ജു , മറ്റൊരുത്തന്റെ കൈ ബ്ളോക് ചെയ്തു മൂക്കിനിട്ട് മുഷ്ടി ചുരുട്ടി രണ്ടു വട്ടം കുത്തി .
"പോടാ പട്ടി പൂ ..." മൂക്കിനിട്ട് കുത്തി മഞ്ജുസ് ചീറ്റികൊണ്ട് പറഞ്ഞു .
കൈമുഷ്ടി ചുരുട്ടി മൂക്കിന് കുത്തിയതുകൊണ്ട് ഒറ്റയടിക്ക് അവന്റെ മൂക്കു പൊട്ടി ചോര വന്നു , ഓടൊക്കെ അടിച്ചു പൊട്ടിക്കുന്ന അവൾക്കാണോ മൂക്ക് പൊട്ടിക്കാൻ പ്രയാസം ! മൂക്കും പൊത്തിപിടിച്ചു അലറിയ അവൻ മഞ്ജുസിനെ ഇതെന്തു ജീവി എന്ന ഭാവത്തിൽ നോക്കിനിൽക്കെ അവശേഷിച്ച ഒരുത്തനെ അവൾ ദേഷ്യത്തോടെ സ്‌കൂട്ടറിൽ നിന്ന് ചവിട്ടി വീഴ്ത്തി .അന്തം വിട്ടു ഇരുന്നിരുന്ന പാവം ആ ചവിട്ടിൽ ബൈക്കിൽ നിന്നും താഴേക്ക് വീണു .
അവൾക്കു ആയോധന കല വശമുണ്ടെന്നു അവന്മാർക്ക് അറിയാമായിരുന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് സംഭവിച്ച അബദ്ധം ആണ് അത് . ഒരു പെണ്ണ് രണ്ടു
💬 Comments
View all comments