Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]
ഒരു അര്ജന്റ് മീറ്റിംഗ് ഉണ്ടെന്നു വിളിച്ചു പറയുന്നത്..സോ എല്ലാ പ്ലാനും ഊമ്പി.." ഞാൻ സ്വല്പം നിരാശയോടെ പറഞ്ഞു .
"മ്മ്..അതുപോട്ടെ..നീ ഈയാഴ്ച വരുമോ ? ഞാൻ പറഞ്ഞില്ലേ , എന്റെ ഫ്രണ്ട് മീര അവള് തിരിച്ചെത്തിയിട്ടുണ്ട്..നമുക്ക് ഈ വീക്കെൻഡിൽ അവിടേക്ക് പോയാലോ ?" മഞ്ജുസ് ഒറ്റ ശ്വാസത്തിൽ എന്നോടായി ചോദിച്ചു .
"ആഹ്..പോകുന്നതിലൊന്നും എതിർപ്പില്ല..പക്ഷെ നിന്റെ തന്തയെ കൂടി വിളിച്ചു പറഞ്ഞേക്ക്..അല്ലെങ്കി ലാസ്റ് ടൈമിൽ പുതിയ പണിയും കൊണ്ട് വരും " ഞാൻ ചെറുചിരിയോടെ പറഞ്ഞതും മഞ്ജുസ് കുണുങ്ങി ചിരിച്ചു .
"ഡാ ഡാ വേണ്ട ട്ടോ , എന്റെ അച്ഛനെ പറയണ്ട , ഇപ്പൊ നീ കുറച്ചു ആക്ടിവായി എന്നൊക്കെ പുള്ളി പറയുന്നുണ്ട്.." മഞ്ജുസ് സ്വല്പം സന്തോഷത്തോടെ പറഞ്ഞു .
"മ്മ് ..പക്ഷെ എന്റെ അടുത്ത് ഇഞ്ചി കടിച്ച പോലാ സംസാരം ഒക്കെ..നേരിട്ട് കാണുമ്പോ മാത്രം ഒന്ന് ചിരിക്കും" ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .
"ആഹ്..അത് പോട്ടെ ..ഞാൻ പറഞ്ഞ കാര്യം ഓക്കേ അല്ലെ ?' മഞ്ജുസ് അവസാനമായി ചോദിച്ചു .
"ആഹ്...ഒക്കെ ഇയാള് പറഞ്ഞ പോലെ ..'' ഞാൻ സമ്മതം അറിയിച്ചുകൊണ്ട് പറഞ്ഞു . അതോടെ മഞ്ജുവും ഹാപ്പി ആയി .
വരുന്ന വീക്കെൻഡ് അതോടെ മീരയുടെ ഒപ്പം ആകാമെന്നും തീരുമാനം ആയി . വെള്ളിയാഴ്ച എന്തോ ഹോളിഡേ ആയതുകൊണ്ട് മഞ്ജുസിനു അടുപ്പിച്ചു മൂന്നു ദിവസം കോളേജ് അവധി ആണ് . അതുകൊണ്ട് തന്നെ വെള്ളിയാഴ്ച ഉച്ചയോടു കൂടി അവൾ കോയമ്പത്തൂരിലുള്ള ഞങ്ങളുടെ ഓഫീസിൽ എത്തി .
ഒരു പിങ്ക് കളർ ചുരിദാറും
💬 Comments
View all comments