Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]
വൈറ്റ് പാന്റ്സും ഷാളും അണിഞ്ഞെത്തിയ അവളെ സ്റ്റാഫുകളൊക്കെ ബഹുമാനത്തോടെ സ്വീകരിച്ചു . ഓണർ കൂടി ആണല്ലോ ! അവളെല്ലാവരോടും ചിരിച്ചു സംസാരിച്ച ശേഷം നേരെ എന്റെ ക്യാബിനിലെത്തി .അവൾ വരുന്ന കാര്യം എന്നോട് പറഞ്ഞിട്ടില്ലാത്തതുകൊണ്ട് തന്നെ ഒരു സർപ്രൈസ് വിസിറ്റ് ആയിരുന്നു അത് .
"മേ ഐ കം ഇൻ സർ .." വാതിൽ തട്ടികൊണ്ട് ഒരു സ്ത്രീ ശബ്ദം കേട്ടപ്പോഴേ അത് മഞ്ജു ആണെന്ന് എനിക്കുറപ്പായിരുന്നു .
"ആഹ്..മഞ്ജു മാഡം ഇങ്ങു പോര്..." മേശമേലിരുന്ന ലാപ്പിൽ അക്കൗണ്ട്സ് ഡീറ്റെയിൽസ് നോക്കിയിരുന്ന ഞാൻ ചിരിയോടെ പറഞ്ഞതും അവൾ വാതിൽ തുറന്നു അകത്തേക്ക് തലനീട്ടി . പുഞ്ചിരി തൂകി ,പതിവിലധികം സുന്ദരിയായി മഞ്ജുസ് എന്നെ നോക്കി ആ നിൽപ്പ് നിന്നു .
"എങ്ങനെ മനസിലായി ?" അവൾ നിഷ്ക്കളങ്കമായി ചോദിച്ചു .
"പിന്നെ എന്നും കേൾക്കുന്ന സൗണ്ട് മനസിലാക്കാൻ വല്യ പ്രയാസം ആണല്ലോ..ഒന്ന് പോടീ " ഞാൻ സ്വല്പം ഉറക്കെ പറഞ്ഞതും അവൾ ചുറ്റും നോക്കി . ആരെങ്കിലും കേട്ടാൽ മോശം അല്ലെ. സംഗതി ഭാര്യേം ഭർത്താവും ഒകെ ആണേലും അവളവിടെ മുതലാളിച്ചി ആണ് !
"പതുക്കെ പറയെടാ തെണ്ടി ..ആരേലും ഒക്കെ കേൾക്കും " അവൾ ചിരിയോടെ പറഞ്ഞു ക്യാബിൻറെ ഡോർ അടച്ചു എന്റെ നേരെ മുൻപിലെ ചെയറിലേക്കു വന്നിരുന്നു .
"എന്താ പറയാതെ ഒരു വരവ് ?" ചെയറിൽ ഇരുന്നു കഴിഞ്ഞു മേശപ്പുറത്തേക്കു ഇരുകയ്യും എടുത്തുവെച്ചു അവളോടായി ഞാൻ ചോദിച്ചു .
"ചുമ്മാ ..നിന്നെ കയ്യോടെ കൂട്ടികൊണ്ടു പോകാൻ വന്നതാ .." മഞ്ജുസ് ചിരിയോടെ പറഞ്ഞു
💬 Comments
View all comments