Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
വല്യ മാന്യ ആണെന്ന് തോന്നുമല്ലോ " മഞ്ജു കയർത്തുകൊണ്ട് മീരയെ നോക്കി .
"ഓ പിന്നെ ..എന്ന കവി തനിക്കു താല്പര്യം ഉണ്ടെന്കി കേട്ടോ..ഞാൻ വള്ളിപുള്ളി തെറ്റാതെ ഷോർട് ആക്കി പറയാം " മഞ്ജുസിന്റെ ദേഷ്യം വകവെക്കാതെ മീര എന്നെ നോക്കി .ഞാൻ ആണെങ്കിൽ കേൾക്കാനുള്ള ത്വരയിലും ആണ് .
"ആഹ് .എന്ന വേഗം പറ..മഞ്ജുസ് അങ്ങനെ പലതും പറയും " അവളുടെ സ്വഭാവം ഓർത്തു ഞാൻ മീരയെ പ്രോത്സാഹിപ്പിച്ചു .
"ആഹ്..അങ്ങനെ ട്രിപ്പ് പോയി ബീച്ചിലൊക്കെ അടിച്ചു പൊളിച്ചു നടക്കുവായിരുന്നു , അപ്പോഴാണ് ഇവൾക്ക് ഒരു പൂതി , എന്തായാലും വന്നതല്ലേ എല്ലാം ഒന്ന് എക്സ്പീരിയൻസ് ചെയ്യണം എന്ന് .നമ്മുടെ സമ്മർ ഇൻ ബെത്ലഹേമിലെ മഞ്ജു വാര്യർ ആണെന്ന വിചാരം! അവിടെ കിട്ടുന്ന കുറെ ബിയറും ഫെനിയും മദ്യവും ഒകെ വാങ്ങി ഓപ്പൺ ആയിട്ട് ബീച്ചിൽ കിടന്നു കാറ്റും വെയിലും കൊണ്ട് കുടിച്ചു തീർത്തു.."
മീര ചിരിയോടെ ഒന്ന് പറഞ്ഞു നിർത്തി. മഞ്ജുസ് അതെല്ലാം തല ചൊറിഞ്ഞു താല്പര്യമില്ലാത്ത മട്ടിൽ കേൾക്കുന്നുണ്ട് .
"എന്നിട്ട് ?" ഞാൻ ആകാംക്ഷയോടെ ചോദിച്ചു . കൂട്ടത്തിൽ മഞ്ജുസിനെയും ഒന്ന് ഇടം കണ്ണിട്ടു നോക്കി .
"എന്നിട്ടെന്താ , ഞങ്ങൾക്കൊന്നും വല്യ താല്പര്യം ഇല്ലായിരുന്നു ..ഇവളോറ്റൊരുത്തിയുടെ നിർബന്ധം കാരണം പിന്നെ എല്ലാവരും കുറേശെ കഴിച്ചു. .കൂട്ടത്തില് കുറച്ചു അഹങ്കാരം ഉള്ളത് കൊണ്ട് മഞ്ജു വല്യ ഡയലോഗ് ഒക്കെ അടിച്ചു കുറച്ചു ഓവറായി കഴിച്ചു ! ഞങ്ങളിൽ ചിലര് ബാക്കിവെച്ചതും ഇവള് മോന്തിയെന്നു സാരം " മീര ഒറ്റ ശ്വാസത്തിൽ പറഞ്ഞു
💬 Comments
View all comments