0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3K

നിർത്തിയതും മഞ്ജുസ് ഇടയ്ക്കു കയറി .

"മതി ...ബാക്കി ഞാൻ തന്നെ അവനു പറഞ്ഞു കൊടുത്തോളം നീ നിർത്തിക്കെ.." മീരയെ നോക്കി ദഹിപ്പിച്ചുകൊണ്ട് മഞ്ജു നിന്ന് തുള്ളി .

"ഓ പിന്നെ..അങ്ങനെ ആണെങ്കിൽ പിന്നെ ഇപ്പോഴയാലെന്താ ? അല്ലെടോ കവി ?" മീര എന്നെ നോക്കി .

"ആഹ്..മീര പറ..മഞ്ജുസ് ആണേൽ പാതി വിഴുങ്ങി അവളുടെ ഭാഗം ഒകെ നീറ്റായി അവതരിപ്പിച്ചിട്ടേ പറയൂ..." ഞാൻ മഞ്ജുസിനെ നോക്കി കണ്ണിറുക്കി പയ്യെ പറഞ്ഞു . അതോടെ മീര വീണ്ടും തുടങ്ങി .

"പൊന്നു മോനെ..ബാക്കി എങ്ങനെ പറയും എന്നൊന്നുമറിഞ്ഞൂടാ ..ഓന്തിനു മൂക്കുപൊടി കൊടുതെന്നൊക്കെ കേട്ടിട്ടേയുള്ളു , ഏതാണ്ട് അതുപോലൊരു അവസ്ഥ ആയിരുന്നു ഇവളുടെ , ഫിറ്റ് ആയിട്ട് ബീച്ച് മൊത്തം ഓടാനും അവിടെ കണ്ടവരെ ഒക്കെ പിടിച്ചു ഉമ്മവെക്കാനും തുടങ്ങി...ഹി ഹി ഹി..."

മീര ചിരിയോടെ കാര്യങ്ങൾ പറഞ്ഞതും മഞ്ജുസ് നാണക്കേട് കൊണ്ട് തല ചൊറിഞ്ഞു പല്ലിറുമ്മി .

"എന്നിട്ട് ?" ഞാൻ ചിരിയോടെ ചോദിച്ചു .

"എന്നിട്ടെന്താ..കണ്ട കിളവന്മാരെ വരെ ഐ ലവ് യു എന്ന് പറഞ്ഞു കെട്ടിപിടിച്ചു കിസ് അടിച്ചു . അത് കഴിഞ്ഞപ്പോ പിന്നെ മദാമ്മമാരെ പോലെ ബിക്കിനി ഉടുത്തു നടക്കണം എന്ന് പറഞ്ഞു ഉടുത്തിരുന്ന ഫ്രോക്കും അഴിച്ചിട്ട് ബീച്ചിൽ കിടന്നു ഉരുളുവായിരുന്നു .കുറച്ചു കഴിഞ്ഞപ്പോ വാളുവെക്കാനും തുടങ്ങി. പിടിച്ചു കൊണ്ട് പോകാൻ നോക്കിയാൽ ഞങ്ങളെ തെറി വിളിക്കും..വല്ലാത്തൊരു കേസ് ആയിരുന്നു. ഓർക്കുമ്പോ എനിക്കിപ്പോഴും ചിരി വരും...ഹി ഹി ഹി." മീര അതെല്ലാം ഓർത്തു ചിരിച്ചുകൊണ്ട് എന്നെ നോക്കി .

എന്തോ വല്യ അഭിമാനക്ഷതം

💬 Comments

View all comments