Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
ഏറ്റപോലെ നെറ്റിയിലടിച്ചു മഞ്ജുസും മുഖം താഴ്ത്തി ഇരിപ്പുണ്ട് . എല്ലാം കേട്ടിട്ട് അവൾക്കും ചിരിയൊക്കെ വരുന്നുണ്ടെങ്കിലും പുറമെ ഒന്നും ഭാവിച്ചില്ല.
"അന്ന് നൈറ്റ് ഫുൾ ഇവളുടെ കോപ്രായവും സഹിച്ചു കാവലിരിക്കുന്നതായിരുന്നു ഞങ്ങളുടെ മെയിൻ ഡ്യൂട്ടി , ഛർദിച്ചു ഛർദിച്ചു ഇവള് ആ റൂം ഒക്കെ ആകെ വൃത്തികേടാക്കി ..ഒടുക്കം സ്വിമ്മിങ് പൂളിൽ കൊണ്ടിട്ടു മുക്കിയെടുത്ത ശേഷമാണ് ഒന്നു ബോധം വെച്ചത്.." മീര കഥ പറഞ്ഞു നിർത്തി മഞ്ജുവിനെ നോക്കി .
"എന്നിട്ടിപ്പോ നോക്കിയേ ? ഒന്നുമറിയാത്ത പോലെ അവളുടെ ഒരു ഇരുപ്പ് " മീര ഒന്നും മിണ്ടാതിരിക്കുന്ന മഞ്ജുവിനെ വീണ്ടും കളിയാക്കി.
"ഹ ഹ ..ഇത് കൊള്ളാല്ലോ .അപ്പൊ ഈ കക്ഷി ഡ്രിങ്ക്സ് ഒകെ കഴിക്കും അല്ലെ ?" ഞാൻ മീരയോട് സംശയത്തോടെ ചോദിച്ചു .
"ഏയ് അന്ന് ചുമ്മാ ഞങ്ങളുടെ ഇടയില് ഷോ കാണിക്കാൻ വേണ്ടി കഴിച്ചതാ..ബീച്ചിലെ കട്ടിലിൽ കിടന്നു സ്മോക്കിങ്ങും ഉണ്ടായിരുന്നു . പിന്നെ വല്ലപ്പോഴും ഒകെ ഞങ്ങള് കൂടുമ്പോ വൈൻ കഴിക്കും..അല്ലാതെ അവള് ഡ്രിങ്ക്സ് ഒന്നും കഴിക്കില്ല.." മീര പുഞ്ചിരിയോടെ പറഞ്ഞു .
"ഓ..അല്ലെങ്കിലും എനിക്ക് നിന്റെ സർട്ടിഫിക്കറ്റ് ഒന്നും വേണ്ട ..നീ എന്നെ നാണം കെടുത്താതെ സ്വന്തം കാര്യം പറ.." മഞ്ജു മുരണ്ടുകൊണ്ട് മീരയെ നോക്കി പേടിപ്പിച്ചു.
"ഹോ..എന്റെ കാര്യം ഒകെ ഇങ്ങനെ പോകുന്നു മോളെ , പുള്ളിക്കാരൻ ആറു മാസം കൂടുമ്പോൾ വരും , ഇടക്കു ഞാൻ അങ്ങോട്ടും വിസിറ്റൊക്കെ നടത്തും..കാര്യങ്ങളൊക്കെ നടക്കണമല്ലോ .." മീര ഒളിയും മറയുമില്ലാതെ പറഞ്ഞു ചിരിച്ചു.
അത് കേട്ട് ഞാനും ചിരിച്ചു .
"അപ്പൊ
💬 Comments
View all comments