Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
നോക്കി .
"പിന്നെ മഞ്ജുസ് കോളേജിലൊക്കെ പഠിക്കുന്ന ടൈമിൽ എങ്ങനെ ആയിരുന്നു ?ഒന്നറിഞ്ഞാൽ കൊള്ളാം എന്നുണ്ട് " മീര ശ്രദ്ധിക്കുന്നതിനിടെ തന്നെ ഞാൻ പയ്യെ തിരക്കി .
"അതെന്താ അവളൊന്നും പറയാറില്ലേ ? " മീര എന്നോട് സംശയത്തോടെ ചോദിച്ചു .
"പറയും ..പക്ഷെ അത്ര ഡീറ്റൈൽ ആയിട്ടൊന്നും പറയില്ല . ചിലപ്പോൾ ഇപ്പോഴത്തെ സ്വഭാവത്തിന് നേരെ ഓപ്പോസിറ്റ് ആയതുകൊണ്ടാകും അല്ലെ ?" ഞാൻ അറിയാനുള്ള ആകാംക്ഷ കൊണ്ട് സ്വല്പം ആവേശത്തിൽ ചോദിച്ചു .
"ഹ ഹ ..അങ്ങനെ ഒന്നും ഇല്ല , കുറച്ചൊക്കെ തല്ലിപ്പൊളി ആയിരുന്നെന്നു ഒഴിച്ചാൽ മഞ്ജു കോളേജിലെ റാങ്ക് ഹോൾഡർ ആയിരുന്നു. കള്ളപ്പന്നി എങ്ങനെയൊക്കെ അലമ്പ് കാണിച്ചു നടന്നാലും നല്ല പഠിപ്പിസ്റ്റ് ആണ് " മീര സ്വല്പം അസൂയയോടെ പറഞ്ഞു നിർത്തി .
"മ്മ് ..അവള് കോളേജിൽ വെച്ച് ഒരുത്തനെ അടിച്ചിട്ടുണ്ടെന്നൊക്കെ എന്നോട് പറഞ്ഞിരുന്നു , അത് നേരാണോ ?" മഞ്ജുസ് മുൻപ് പറഞ്ഞ ബിനോയിടെ കഥയോർത്തു ഞാൻ മീരയെ നോക്കി .
"എന്താ കവിക്കു അവളെ പേടിയുണ്ടോ ?" എന്റെ ചോദ്യം കേട്ട് മീര ചിരിയോടെ തിരക്കി .
"ഏയ് ..എന്തിനു ..ഞാൻ ചുമ്മാ അറിയാൻ വേണ്ടി ചോദിച്ചതാ.." ഞാൻ ഉള്ളിലെ പേടി പുറത്തു കാണിക്കാതെ പറഞ്ഞു .
"മ്മ്...അതൊക്കെ നേരാ ..അന്നത്തെ ദിവസം ഞാൻ കോളേജിൽ ഉണ്ടായിരുന്നില്ല.പിറ്റേന്നാണ് സംഭവം ഒകെ അറിയുന്നത് .. അവള് കരട്ടെയോ കുങ് ഫുവോ അങ്ങനെ ഏതാണ്ടൊക്കെ പഠിച്ചിട്ടുണ്ട്.." മീര ഒഴുക്കൻ മട്ടിൽ പറഞ്ഞു .
"മ്മ്..അതൊക്കെ എനിക്കറിയാം, ഞങ്ങളിടക്കു തല്ലു കൂടാറുള്ളതാ.." ഞാൻ അവളുടെ
💬 Comments
View all comments