Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
ഇട്ടു ഇരുന്നു . എന്റെ ആ പരുങ്ങൽ കണ്ടെന്നോണം മീര ചെറുതായി ഒന്ന് പുഞ്ചിരിച്ചു .
"അമ്മയുടെ അസുഖം ഒക്കെ മാറിയോ ?" എന്തെങ്കിലും ചോദിക്കണമല്ലോ എന്നോർത്ത് ഞാൻ മീരയോടായി ചോദിച്ചു . അവളുടെ അമ്മക്ക് എന്തോ സുഖമില്ല എന്നൊക്കെ മഞ്ജു പറഞ്ഞത് എനിക്കോർമയുണ്ട് .
"ഓഹ്..അതൊക്കെ മാറി ," മീര പുഞ്ചിരിയോടെ പറഞ്ഞു എന്നെ നോക്കി .
"മ്മ്..മഞ്ജുസുമായിട്ട് എങ്ങനെയാ പരിചയം ? കോളേജിൽ വെച്ചാണോ കാണുന്നെ ?" ഞാൻ അവരുടെ ഫ്രണ്ട്ഷിപ് ഒകെ ഒന്നറിയാൻ വേണ്ടി തിരക്കി .
"ഏയ് ..ഞങ്ങള് ഹൈസ്കൂൾ തൊട്ടേ ഒരുമിച്ചായിരുന്നു . കോളേജ് കഴിഞ്ഞതിൽ പിന്നെയാണ് രണ്ടു വഴിക്കായത് , അല്ലെങ്കിലും നിങ്ങള് ആണുങ്ങൾക്ക് ഈ റിലേഷൻ ഒകെ മൈന്റൈൻ ചെയ്തു പോകാൻ എളുപ്പം ആണ്. ഞങ്ങൾക്കാണ് പ്രയാസം..." മീര ചിരിയോടെ പറഞ്ഞു . ഞാനതെല്ലാം മൂളികേട്ടിരുന്നു .
"മ്മ് ..ഇവിടെ ഒറ്റയ്ക്ക് ആകുമ്പോൾ ബോറടിക്കില്ലേ ? " ഞാൻ ഒരു സംശയം പോലെ ചോദിച്ചു .
"ആഹ്..ബോറടി ഒക്കെ ഉണ്ട്..കെട്ട്യോൻ അവിടെയും ഞാനിവിടെയും അല്ലെ.." മീര അർഥം വെച്ചെന്നോണം പറഞ്ഞു .
"ആഹ് അപ്പൊ കഷ്ടം തന്നെ ല്ലേ.." ഞാനും അർഥം വെച്ച് ഒന്ന് ചോദിച്ചു .
"ആഹാ ..താൻ ആള് കൊള്ളാല്ലോ .." എന്റെ ഫ്ളർട്ടിങ് പോലെയുള്ള സംസാരം കേട്ട് മീര ചിരിച്ചു .
"അല്ല..നമ്മുടെ കക്ഷിക്ക് എന്നെ കണ്ടില്ലെങ്കി ദേഷ്യം വരും..അതോർത്തു ചോദിച്ചതാ.." ഞാൻ അവളുടെ നോട്ടം കണ്ടപ്പോ പെട്ടെന്ന് ട്രാക്ക് മാറ്റി .
"ഓഹ് ..അങ്ങനെ .." മീര എന്നെ അടിമുടി ഒന്ന്
💬 Comments
View all comments