0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.2K

എങ്ങനായിരുന്നു..ഈ അലമ്പ് സ്വഭാവം തന്നെ ആണോ ?" ഞാൻ മഞ്ജുസ് കുളി കഴിഞ്ഞു വരും മുൻപേ കാര്യങ്ങൾ അറിയാനുള്ള ത്വരയിൽ ചോദിച്ചു .

"ഏയ് ..കോളേജിലൊക്കെ പിന്നേം ഡീസന്റ് ആയിരുന്നു , അങ്ങനെ ചമ്മി നാറിയ അവസരം ഒക്കെ കുറവാ .പിന്നെ ഞങ്ങളുടെ മലയാളം വാധ്യാരെ മഞ്ജു ഒന്ന് കേറി പ്രേമിച്ചു , അതായിരുന്നു കക്ഷി ചമ്മിയ ഒരു സീൻ " മീര പഴയ കോളേജ് കാലം ആവേശത്തോടെ ഓർത്തെടുത്തു .

"ആഹ്..അതെന്നോട് സൂചിപ്പിച്ചിട്ടുണ്ട്..ആ സാർ കല്യാണം കഴിച്ചതാണെന്നു അറിഞ്ഞപ്പോ അവൾ സ്വയം വിട്ടെന്നൊക്കെ പറഞ്ഞു " ഞാൻ മഞ്ജുസിന്റെ വാക്കുകൾ വിശ്വസിച്ചുകൊണ്ട് പറഞ്ഞു .

"ഹ ഹ ഹ ..ഉണ്ട ആണ് , വിട്ടെന്നൊക്കെ നേരാ , പക്ഷെ ഈ പറഞ്ഞ പോലെ ഒന്നും ആയിരുന്നില്ല മോനെ " മീര ചിരിയോടെ പറഞ്ഞു .

"പിന്നെ ?" അവളുടെ ചിരിയുടെ അർഥം മനസിലാകാത്ത പോലെ ഞാൻ മീരയെ നോക്കി .

"പിന്നെ എന്ന് വെച്ചാൽ , കക്ഷി ഒന്ന് മഴയെത്തും മുൻപേയിലെ ആനി ആകാൻ നോക്കിയതാ..പക്ഷെ ചീറ്റിപ്പോയി എന്ന് സാരം " മീര കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു .

ഞാൻ ഒന്നും മനസിലാകാത്ത പോലെ അവളെ നോക്കി .

"തനിക്കൊന്നും പിടികിട്ടി കാണില്ല അല്ലെ ..സാരമില്ല..ഞാൻ ചെറുതാക്കി പറഞ്ഞു തരാം . വിനീത് സാർ കാഴ്ചക്ക് നല്ല ഗ്ളാമർ പാർട്ടി ആയിരുന്നു . നല്ല കട്ടിമീശയും കുറ്റിത്താടിയുമൊക്കെ ആയി ചുള്ളൻ ചെക്കൻ ! മഞ്ജു മാത്രമല്ല ഞാനും ഞങ്ങളുടെ ഫ്രണ്ട്സും ഒക്കെ ക്‌ളാസിൽ കയറുന്നത് തന്നെ

💬 Comments

View all comments