Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
പുള്ളിയെ നോക്കി ഇരിക്കാൻ വേണ്ടിയാണ് . എല്ലാവർക്കും പുള്ളിയോട് ഒരു ക്രഷ് ഉണ്ടായിരുന്നു .പക്ഷെ അങ്ങേരു മാരീഡ് ആണെന്ന് ഞങ്ങൾക്ക് ആർക്കും അറിയത്തില്ലായിരുന്നു . " മീര പുഞ്ചിരിയോടെ ഒന്ന് പറഞ്ഞു നിർത്തി .
"സോ?" ഞാൻ സംശയത്തോടെ ചോദിച്ചു .
"സോ , നിന്റെ മിസ് അങ്ങേരെ കേറി പ്രേമിച്ചു . ഞങ്ങളോട് ബെറ്റ് വെച്ചിട്ടു അങ്ങേരെ വളക്കുമെന്നു പറഞ്ഞു മഞ്ജു പണി തുടങ്ങി . പിന്നെ പുള്ളിയെ ഇറിറ്റേറ്റ് ചെയ്യുന്ന പോലെ ക്ളാസിൽ ഇരുന്നു കണ്ണിറുക്കി കാണിക്കാനും ഫ്ളയിങ് കിസ് കൊടുക്കാനുമൊക്കെ തുടങ്ങി .." മഞ്ജുസിന്റെ പഴയ കുസൃതികളൊക്കെ മീര ഒരു കഥ പോലെ പറയുന്നത് കേട്ട് ഞാൻ അമ്പരന്നു ഇരുന്നു . ഇവൾക്ക് ഇങ്ങനൊരു പാസ്റ്റ് ഉണ്ടെന്നത് എനിക്ക് അജ്ഞാതം ആണ് . കണ്ടാൽ എന്ത് ഡീസന്റ് ആണ് .
"നേരാണോ ?" ഞാൻ സംശയത്തോടെ ചോദിച്ചു .
"പിന്നല്ലാതെ..പുള്ളി മാന്യൻ ആയതുകൊണ്ട് ഒന്നും മിണ്ടിയില്ല . പക്ഷെ മഞ്ജു വിട്ടില്ല . അങ്ങേരുടെ പുറകെ നടന്നു ശല്യം ചെയ്തു . ഒടുക്കം വിനീത് സർ അവളോട് ഒരു ദിവസം വീട്ടിൽ ഒന്ന് വരാമോ എന്ന് ചോദിച്ചു .." മീര ഒന്ന് പറഞ്ഞു നിർത്തി എന്നെ നോക്കി . ഞാൻ തുടർന്നോളൂ എന്ന ഭാവത്തിൽ മീരയെ നോക്കിയതും അവൾ കഥ തുടർന്നു.
"ആഹ്...എന്നിട്ട് അവള് ഞങ്ങളെയും കൂട്ടി വിനീത് സാറിന്റെ വീട്ടിൽ ചെന്നു . പുള്ളിക്കാരൻ അവളെ ഇഷ്ടമാണെന്നു പറയുന്നത് കേൾക്കാൻ വേണ്ടി ചെന്ന ഞങ്ങളുടെ മുൻപിലേക്ക് സാർ സ്വന്തം ഭാര്യയെ സർപ്രൈസ്
💬 Comments
View all comments