Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
ആയിട്ട് പരിചയപ്പെടുത്തിയതോടെ ഞങ്ങള് തൊലിയുരിഞ്ഞ പോലെ ആയി . മാത്രമല്ല ഈ കാര്യം ഒകെ സാറ് വൈഫിനോടും പറഞ്ഞിരുന്നു . അതിൽ പിന്നെ മഞ്ജു പുള്ളിക്കാരന്റെ മുഖത്ത് പോലും നോക്കിയിട്ടില്ല. ക്‌ളാസ്സിലൊക്കെ തലയും കുമ്പിട്ടു ഇരിക്കും പാവം .."
മീര ചിരിച്ചു .
"ഹ ഹ ..അപ്പൊ എന്റെ മിസ് ആളത്ര പാവം ഒന്നുമല്ല അല്ലെ.." ഞാൻ ചിരിയോടെ ചോദിച്ചു .
"ഏയ് പാവം ആണ് ..ഇതൊക്കെ ഒരു രസം അല്ലെ കവി ." മീര മഞ്ജുവിനെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു .
"മ്മ്..പിന്നെ , ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ. ഈ ആദർശ് എന്ന് പറയുന്ന ആളെ മീരക്ക് അറിയുമോ ?" പൊടുന്നന്നെ ഞാൻ ചോദിയ്ക്കാൻ ആഗ്രഹിച്ച പ്രധാന കാര്യം എടുത്തിട്ടു .
എന്റെ ചോദ്യം കേട്ടതും മീര ഒന്ന് പതിയെ ഞെട്ടി . "അത്...." അവൾ പരുങ്ങികൊണ്ട് എന്നെനോക്കി . .
"എന്നോട് മഞ്ജുസ് ഒന്ന് സൂചിപ്പിച്ചു . പക്ഷെ കൂടുതലൊന്നും പറഞ്ഞില്ല . കല്യാണം വരെ എത്തിയിട്ട് പുള്ളി ഒരു ആക്‌സിഡന്റിൽ എന്തോ.." ഞാൻ പയ്യെ പറഞ്ഞു നിർത്തി മീരയെ നോക്കി . അവളുടെ മുഖത്തും ആ ചോദ്യം കേട്ടപ്പോൾ വിഷമം ഉരുണ്ടു കൂടുന്നത് ഞാൻ കൗതുകത്തോടെ ശ്രദ്ധിച്ചു .
"മ്മ്..അറിയാം...ഞാൻ അത് മനഃപൂർവം കവിയോട് പറയണ്ട എന്ന് കരുതിയതാ " മീര ഒരു നിസ്സംഗ ഭാവത്തിൽ പറഞ്ഞു നിർത്തി .
"അതെന്താ ?" മീരയുടെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടു എനിക്കെന്തോ പന്തികേട് തോന്നി .
"ഏയ് ഒന്നും ഇല്ല..ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങളെന്തിനാ വെറുതെ
💬 Comments
View all comments