0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.2K

വിശേഷങ്ങളൊക്കെ പറഞ്ഞിരിപ്പായി . എനിക്ക് കാഴ്ചക്കാരന്റെ റോളും . ഇടക്ക് അല്ലേടാ കവി ? ശരിയല്ലേടാ ? എന്നൊക്കെ സംസാരത്തിനിടെ ചോദ്യ ഭാവത്തിൽ എന്നെ മഞ്ജു നോക്കും . എല്ലാം അങ്ങട് സമ്മതിച്ചു കൊടുത്താൽ അവളും ഹാപ്പി . പിന്നെ ഡയലോഗ് ഒക്കെ നിർത്തി രണ്ടു പേരും എഴുനേറ്റു കിച്ചണിലേക്ക് പോയി . രാത്രിയിലേക്കുള്ള ഫുഡിന്റെ കാര്യങ്ങളൊക്കെ തീരുമാനമാക്കണം !

മീരയും മഞ്ജുവും നടന്നു നീങ്ങുമ്പോഴും എന്നെ അലട്ടിയിരുന്നത് മഞ്ജു സ്നേഹിച്ചിരുന്ന ആദർശ് എന്നയാൾ മീരയുടെ ബ്രദർ ആയിരുന്നു എന്നതാണ് . ആ കാര്യം മാത്രം മഞ്ജു എന്നോട് പറഞ്ഞിരുന്നില്ല ! കൂടുതൽ ചോദിക്കാൻ ആണെങ്കിൽ ഇനി മീരയെ ഒറ്റയ്ക്ക് കിട്ടണം . ഇതേപോലെ മഞ്ജു കുളിക്കാനോ ടോയ്‌ലെറ്റിലോ ഒക്കെ പോകുമ്പോ മാത്രമേ ഇനിയൊന്നു മനസു തുറക്കാൻ പറ്റൂ. അല്ലാത്ത സമയം മുഴുവൻ മഞ്ജു അവൾക്കൊപ്പം കാണും .

എന്തായാലും അവർ പോയതോടെ ഞാൻ ഹാളിൽ ഒറ്റക്കായി . ടി.വി യിൽ ഒരു സിനിമ ഓടിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും എനിക്കെന്തോ അതിൽ അത്ര ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ഞാൻ പതിയെ പുറത്തേക്കിറങ്ങി . നേരം ഇരുട്ടിയതുകൊണ്ട് നേരിയ കുളിർ കാറ്റും വിളക്കുകളുടെ തെളിച്ചവും ഒക്കെയായി നല്ല അന്തരീക്ഷം .

പെട്ടെന്നാണ് എനിക്ക് കുഞ്ഞാന്റിയുടെ കാര്യം ഓര്മയിലെത്തിയത് . ഈയിടെയായി വിളിയും കിന്നാരം പറച്ചിലും ഒക്കെ കുറവാണ് . മഞ്ജുസുമായുള്ള കല്യാണം കഴിഞ്ഞതിൽ പിന്നെ അവളുടെ സ്വന്തം കവിയായി ഞാൻ എന്നെ തന്നെ പൂട്ടിയിട്ടിരിക്കുവാണ് . എന്നിരുന്നാലും എന്നെ ഒരുപാട് മോഹിപ്പിച്ച , സുഖിപ്പിച്ച വിനീത മോളെ അങ്ങനെ

💬 Comments

View all comments