Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
ആയി . "പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം ? ഇതാണല്ലേ നിന്റെ കവി..ഹലോ " മീര എന്നെ നോക്കി ചിരിയോടെ കൈനീട്ടി . ഞാൻ അവരുടെ കൈപിടിച്ച് കുലുക്കി .
"മ്മ് ..നിന്റെ സെലെക്ഷൻ മോശം ആയിട്ടൊന്നും ഇല്ല . നല്ല പെർഫെക്റ്റ് മാച്ചിങ് ആണ് രണ്ടാളും !.പിന്നെ ഇതും ഒരു കണക്കിന് ഭാഗ്യം അല്ലെ മോളെ.." എന്റെ പ്രായം ഓർത്തെന്നോണം മീര മഞ്ജുവിനെ നോക്കി ചിരിച്ചു .
"മ്മ് ..." മഞ്ജുസ് ഒന്നമർത്തി മൂളി എന്നെ നോക്കി പുഞ്ചിരിച്ചു .
"നിനക്കൊരു മാറ്റവും ഇല്ലല്ലോടി , നീ ആ പഴയ കോളേജ് പെണ്ണ് തന്നെ ! നമ്മളിപ്പോ നേരിട്ട് കണ്ടിട്ട് തന്നെ രണ്ടു മൂന്നു കൊല്ലം ആയില്ലേ ?" മഞ്ജുസിനെ അടിമുടി ഒന്ന് ചൂഴ്ന്നെടുത്തു മീര സംശയത്തോടെ ചോദിച്ചു .
"ആഹ്..നിന്റെ കല്യാണത്തിന് കണ്ടതല്ലേ , മൂന്നു വര്ഷം ആകുന്നു " മഞ്ജുസ് ചിരിയോടെ പറഞ്ഞു .
"മ്മ്...എത്ര പെട്ടെന്ന രണ്ടു കൊല്ലം പോയതല്ലേ..anyway നിന്നു നേരം കളയാതെ അകത്തേക്ക് വാ.." മീര പുറത്തു വെച്ചുള്ള സംസാരം മതിയാക്കാം എന്ന ഭാവത്തിൽ എന്നെയും മഞ്ജുവിനെയും മാറിമാറി നോക്കി . ഞങ്ങൾ സമ്മത ഭാവത്തിൽ ഡിക്കി തുറന്നു ബാഗ് എടുത്തു മീരക്ക് പുറകെ നടന്നു .
"ഇയാളെന്താടോ ഒന്നും മിണ്ടാതെ നിൽക്കുന്നെ ?" സ്വല്പം ഉൾവലിഞ്ഞു ,പന്തികേടൊടെ നിക്കുന്ന എന്നെ നോക്കി അകത്തേക്ക് കയറുന്നതിനിടെ മീര ചിരിയോടെ തിരക്കി .
"ഏയ് അങ്ങനെ ഒന്നുമില്ല..നമ്മളിപ്പോ പരിചയപ്പെട്ടതല്ലേ ഉള്ളു ..ശരിയായിക്കോളും " ഞാൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു .
💬 Comments
View all comments