Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
അവളോട് പറയണോ ?" വിനീത ഭീഷണി പോലെ എന്നോടായി തിരക്കി .
"അയ്യോ ചതിക്കല്ലേ കുഞ്ഞാന്റി..അതുവേറെ ഇത് വേറെ ..." ഞാൻ ചിരിയോടെ കൊഞ്ചി .
"മ്മ്..ശരി ശരി ..നിനക്കിപ്പോ എന്തിനാ ഞാൻ ഇട്ടതൊക്കെ അറിഞ്ഞിട്ട് . വെച്ചിട്ട് പോവാൻ നോക്കിയേ " കുഞ്ഞാന്റി ചിരിയോടെ പറഞ്ഞു .
"ഓ..അത്രയ്ക്ക് പോസ് ആണെങ്കിൽ വേണ്ട ..ചുമ്മാ ഒരു നേരമ്പോക്കിന് എങ്കിലും പറയെടോ " ഞാൻ വീണ്ടും വിനീതയെ നിർബന്ധിച്ചു .
"ശോ ഇതെന്തു കൂത്ത് ." കുഞ്ഞാന്റി ആരോടെന്നില്ലാതെ പറഞ്ഞു .
"അപ്പൊ നീ സമ്മതിക്കില്ല അല്ലെ ..എന്ന ശരി , വെച്ചോ മോളെ!നീ ഇത്രേം മാന്യ ആയതു ഞാൻ അറിഞ്ഞില്ല " ഞാൻ കുഞ്ഞാന്റിയെ കളിയാക്കികൊണ്ട് പറഞ്ഞു .
"മ്മ് ..ഇപ്പൊ അറിഞ്ഞല്ലോ..അതുമതി. പോയി നിന്റെ മഞ്ജുസിനെ സോപ്പിട്ടു നോക്ക്..വല്ലോം കിട്ടിയാലായി .." കുഞ്ഞാന്റി കട്ടായം പറഞ്ഞു ഫോൺ വെച്ചു . അതോടെ ഞാൻ നിരാശയിൽ ഫോൺ വെച്ചു തിരിഞ്ഞു . തിരിഞ്ഞു നോക്കിയതും ഉമ്മറത്തെ ചുമരിൽ ചാരി മാറിൽ കൈപിണച്ചു കെട്ടി എന്നെയും നോക്കി നിൽക്കുന്ന മഞ്ജുസിനെയാണ് ഞാൻ കണ്ടത് !
അവളുടെ നിൽപ്പും ഗൗരവവും കണ്ടപ്പോൾ ഞാൻ ചെറുതായി ഒന്ന് പേടിച്ചു . ഇനി ഈ നാറി ഞാൻ ഫോണിൽ കൂടി കൊഞ്ചിയതും പറഞ്ഞതുമൊക്കെ കേട്ടോ എന്തോ ! എന്നാൽ വിശേഷം ആയി , എന്റെ ശവമടക്ക് ഇന്ന് ബെഡ് റൂമിൽ നടക്കും !
ഞാൻ ഉമ്മറത്ത് നിൽക്കുന്ന അവളെ നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചു . അവൾ തിരിച്ചും എന്നെ
💬 Comments
View all comments