Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
നോക്കി പല്ലിളിച്ചു . പിന്നെ പെട്ടെന്ന് മുറ്റത്തേക്ക് ചാടിയിറങ്ങി എന്റെ നേരെ നടന്നടുത്തു . മുൻപോട്ടു നീങ്ങിയ മുടിയിഴ നീക്കി പുറകിലേക്കിട്ടു അവൾ എന്റെയടുത്തെത്തി .
"എന്താ ?" അവളുടെ വരവിന്റെ വേഗം അളന്നുകൊണ്ട് ഞാൻ സ്വല്പം ഭയത്തോടെ ചോദിച്ചു .
"ഒന്നുമില്ല ? നീ എന്താ ഇവിടെ നിൽക്കുന്നെ ? കുറെ നേരം ആയല്ലോ ഫോണിൽ കൂടി സൊള്ളുന്നെ ?' മഞ്ജുസ് എന്നെ അടിമുടി സംശയത്തോടെ നോക്കി കൈകൾ രണ്ടും തമ്മിലുരുമ്മി . ഒരുമാതിരി പോലീസുകാരുടെ ചോദ്യം ചെയ്യൽ പോലെ അവളെന്നെ കള്ളലക്ഷണത്തോടെ നോക്കി .
"ഓ..അതോ ..അതെന്റെ ഒരു ഫ്രണ്ട് ആയിരുന്നു " ഞാൻ സ്വല്പം പരുങ്ങലോടെ പറഞ്ഞൊപ്പിച്ചു അവളെ നോക്കി ചുണ്ടിലൊരു ചിരി വരുത്തി .
"ബോയ് ഫ്രണ്ടോ ? ഗേൾ ഫ്രണ്ടോ ?" മഞ്ജു ഗൗരവത്തിൽ എന്നെ നോക്കി .
"ആരായാലെന്താ ? നീ എന്തിനാ ഇതൊക്കെ ചോദിക്കുന്നെ ?" അവളുടെ ഗൗരവം കണ്ടു ഞാൻ ഒഴുക്കൻ മട്ടിൽ ചോദിച്ചു .
"അങ്ങനെ ആരായാലോന്നും പറ്റില്ല . ഇത്രേം കൊഞ്ചി കുഴയാൻ മാത്രം ആരായിരുന്നു അപ്പുറത്തു ?" മഞ്ജുസിനു എന്റെ പെരുമാറ്റം കണ്ടു സംശയമായി .
"ആരാച്ചാര്‍ ! നീ ഒന്ന് പോയെ ..' ഞാൻ അവളെ ഫേസ് ചെയ്യാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും മഞ്ജുസ് എന്റെ മുൻപിൽ കയറി നിന്ന് .
"അങ്ങനെ പോവല്ലെടാ ചക്കരെ ..നിന്നെ എനിക്കത്ര വിശ്വാസം പോരാ..സത്യം പറയ് ആരായിരുന്നു. നിന്റെ റോസ്മേരി ആണോ ?" മഞ്ജുസ് എന്നെ ചിരിയോടെ നോക്കി .
"ആഹ് ..ആണെന്ന്
💬 Comments
View all comments