Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
ഞാനും വരും " അവൾ തീർത്തു പറഞ്ഞു എന്നെ നോക്കി പുരികം ഉയർത്തി ചരിച്ചു .
"ഓഹ് ..സ്നേഹം സ്നേഹം " ഞാൻ അവളെ കളിയാക്കി ചേർത്ത് പിടിച്ചു , പിന്നെ പയ്യെ മുന്നോട്ടു നടന്നു . കുഞ്ഞാന്റിയുമായുള്ള എന്റെ അഫ്ഫയർ മാത്രം ഞാൻ മഞ്ജുവിനോട് പറഞ്ഞിട്ടില്ല . കുടുംബത്തിലുള്ള ഒരാളുമായി ഒരു ചുറ്റിക്കളി ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ആളാരാണെന്നോ എന്താണെന്നോ അവൾക്കറിയില്ല ! ഒരുപക്ഷെ കുഞ്ഞാന്റി ആണെന്ന് അറിഞ്ഞാൽ അവളെന്നെകുറിച്ചു എന്ത് കരുതും എന്ന ഭയം കൊണ്ടാണ് അത് പറയാതിരുന്നത് . അറിയാൻ മഞ്ജുസിനും വല്യ താല്പര്യം ഒന്നുമില്ല. എന്നാലും കല്യാണം ഒകെ കഴിഞ്ഞിട്ടു ഞാൻ വല്ല മണ്ടത്തരം കാണിച്ചാൽ ഒക്കെ കയ്യിന്നു പോകും !
"പിന്നെ എനിക്കിവിടെ നല്ല ബോറടിയാണ് ട്ടോ " അവളുടെ കഴുത്തിലെ പിടി അയച്ചു ഞാൻ ഉമ്മറത്തേക്ക് കയറുന്ന സ്റ്റെപ്പിലേക്ക് ഇരുന്നു . പിന്നാലെ മഞ്ജുസും എന്റെയൊപ്പം ആ സ്റ്റെപ്പിലേക്ക് കയറി ഇരുന്നു .കൈകൾ രണ്ടും കാല്മുട്ടിലൂടെ വട്ടം പിടിച്ചു മഞ്ജുസ് എന്നെ ആദ്യം കാണുന്ന പോലെ നോക്കി .
"എന്താ നോക്കുന്നെ ? ശരിക്കും പറഞ്ഞതാ..നല്ല ബോറിങ് " ഞാൻ ഗൗരവത്തിൽ പറഞ്ഞു .
"മ്മ്..അതുകൊണ്ടല്ലേ ഞാൻ നിനക്ക് കമ്പനി തരാൻ വേണ്ടി ഇങ്ങു പോന്നത് ..കിച്ചണിലെ പണിയൊക്കെ അവളേറ്റെന്നു പറഞ്ഞു " മഞ്ജുസ് തീർത്തു പറഞ്ഞു എന്റെ കവിളിൽ പയ്യെ ചുംബിച്ചു .ഓർക്കാപ്പുറത്തെ ചുംബനം ആയതുകൊണ്ട് ഞാൻ ഒന്ന് ഞെട്ടി .
"ദേ ചുമ്മാ ഇരുന്നേ .." ഞാൻ കവിളിലെ ചുംബനം കൈകൊണ്ട് തുടച്ചു അവളെ നോക്കി കണ്ണുരുട്ടി
💬 Comments
View all comments