Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
.
"ഓഹ് ..എന്ന വേണ്ട .." മഞ്ജുസ് ചരിച്ചു കൊണ്ട് കൈമലർത്തി .
"മ്മ് ...നീ പിന്നെ ആ മാഷിനെ കണ്ടിട്ടുണ്ടോ ?" നേരത്തെ മീര പറഞ്ഞ , മഞ്ജുസ് ലൈൻ അടിച്ച വിനീത് സാറിന്റെ കാര്യം ഓർത്തു ഞാൻ ചോദിച്ചു .
"ഏത് സാർ ?' മഞ്ജുസ് ഒന്നും മനസിലാകാത്ത പോലെ എന്നെ നോക്കി .
"നീ കോളേജിൽ ലൈൻ വലിച്ച സാർ .." ഞാൻ ചിരിയോടെ അവളെ നോക്കിയതും മഞ്ജുസിന്റെ മുഖം മാറി .
"ദേ കവി...വേണ്ടാട്ടോ . ഇനിയിതൊക്കെ പുറത്തു ഫ്ലാഷ് ആയാൽ നിന്നെ ഞാൻ കാണിച്ചു തരാം ?" എന്റെ സ്വഭാവം ശരിക്കു അറിയാവുന്നോട് മഞ്ജുസ് ചൂടായി .
"ഓഹ് പിന്നെ.,,കണ്ടാലെത്ര യോഗ്യ ..കയ്യിലിരിപ്പൊക്കെ ഇപ്പോഴല്ലേ അറിയുന്നത്.കള്ളും കുടിച്ചു സായിപ്പന്മാരെ കിസ് അടിച്ച ഒരു മുന്തിയ ടീം " ഞാൻ മഞ്ജുസിനെ തോണ്ടിക്കൊണ്ട് പറഞ്ഞതും അവളെന്റെ ഇടുപ്പിൽ കയ്യെത്തിച്ചു നുള്ളി .പക്ഷെ അവൾക്കു ചിരി പൊട്ടുന്നുണ്ടെന്നു വ്യക്തം !
"ആഹ് .." അവളുടെ ഭാവം നോക്കി ഞാൻ നുള്ളലിന്റെ വേദനയിൽ പുളഞ്ഞു . പിന്നെ വീണ്ടും അവളെ ആക്കികൊണ്ട് ഒന്ന് ചിരിച്ചു .
"കവി എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ..ഞാൻ ശരിക്കും നിന്റെ മോന്ത അടിച്ചു പൊട്ടിക്കുന്ന വരെ ഉണ്ടാകും " എന്റെ ചിരികണ്ടു വീണ്ടും ദേഷ്യം വന്ന മഞ്ജുസ് പല്ലിറുമ്മി പറഞ്ഞു എന്റെ കയ്യിൽ ഇടിച്ചു .
"ഹ ഹ ..ചൂടാവല്ലേ മഞ്ജുസേ ..ഇനീം ഉണ്ടോ ഇങ്ങനത്തെ മനോഹരമായ ആചാരങ്ങൾ ? ഉണ്ടേൽ പറഞ്ഞോ " ഞാൻ അവളെ ചേർത്തുപിടിച്ചു
💬 Comments
View all comments