0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3K

ജാള്യതയോടെ എന്നെയും നോക്കി . അങ്ങനെയൊന്നു സംഭവിച്ചിട്ടേയില്ല , മീര നുണ പറയുവാണെന്ന ഭാവത്തിൽ അവൾ എന്നെ നോക്കി ഒരു വളിഞ്ഞ ചിരി പാസ്സാക്കി !

"അതെന്തു കഥയാ ? ഞാൻ കേട്ടിട്ട് പോലും ഇല്ലല്ലോ ? മഞ്ജുസ് അതിനു ഡ്രിങ്ക്സ് കഴിക്കുമോ ?" മഞ്ജു ഒന്നും മിണ്ടാതെ നാണംകെട്ടു എന്റെ മുൻപിൽ ഇരുന്നു തലക്കു കൈകൊടുക്കവേ ഞാൻ മീരയോടായി തിരക്കി .

"അത് ശരി..അപ്പൊ ഈ പെണ്ണ് അതൊന്നും ഷെയർ ചെയ്തിട്ടില്ല അല്ലെ ? അല്ല..പറയാനും കുറച്ചൊക്കെ തൊലിക്കട്ടി വേണം അല്ലെടി മഞ്ജു ? അമ്മാതിരി അലമ്പ് പരിപാടി അല്ലെ അന്ന് കാണിച്ചു കൂട്ടിയത്.." മീര മഞ്ജുസിന്റെ തുടയിൽ തട്ടികൊണ്ട് അവളെ നോക്കി ചിരിച്ചു .

"ശൊ..വരേണ്ടിയിരുന്നില്ല." മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ നോക്കി . ഞാൻ അതൊന്നും സാരമില്ലെന്ന മട്ടിൽ അവളെ നോക്കി കണ്ണിറുക്കി .

"ഹ ഹ ..അതുകൊള്ളാം..കേട്ടോ കവി ഇത് ഇല്ലാത്ത കഥയൊന്നും അല്ല , കോളേജിൽ പഠിക്കുന്ന ടൈമിൽ ഞങ്ങളെല്ലാവരും കൂടി വെക്കേഷൻ സമയത് ഒരു ഗോവൻ ട്രിപ്പ് പോയിരുന്നു .." മീര പറഞ്ഞു തുടങ്ങിയതും മഞ്ജുസ് ഇടയ്ക്കു കയറി.

"മീരേ..വേണ്ടാട്ടോ , ചുമ്മാ ഓരോന്ന് പറഞ്ഞു " മഞ്ജുസ് ശബ്ദം ഉയർത്തികൊണ്ട് മീരയുടെ അടുത്തേക്ക് നീങ്ങിയിരുന്നു .പിന്നെ എല്ലാം കേൾക്കാൻ ആകാംക്ഷ മൂത്തിരിക്കുന്ന എന്നെ ദേഷ്യത്തോടെ നോക്കികൊണ്ട് മീരയുടെ കൈമുട്ടിനു മീതെ കൊഴുത്ത ഭാഗത്തു നുള്ളി .

"ആഹ്...സ്സ്...നിന്റെ ഈ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലല്ലേ പന്നി " വേദന കൊണ്ട് ആദ്യം ഒന്ന് എരിവ് വലിച്ചെങ്കിലും മഞ്ജുസിന്റെ

💬 Comments

View all comments