Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
സ്വഭാവം ഓർത്തു മീര ചിരിയോടെ പറഞ്ഞു .
"നീ കഥയൊക്കെ പറഞ്ഞത് മതി ..പോയി വല്ലോം കുടിക്കാൻ എടുത്തു വന്നേ . " ആ സംഭാഷണം എത്രയും പെട്ടെന്ന് നിർത്തണം എന്ന ഭാവത്തിൽ മഞ്ജുസ് കണ്ണുരുട്ടി . അതോടെ മീര ചിരിച്ചു .
"ഇവൾക്കൊരു മാറ്റവും ഇല്ല..." മീര ആരോടെന്നില്ലാതെ പറഞ്ഞു എന്നെ നോക്കി ചിരിച്ചു എഴുനേറ്റു .
"കവിക്ക് എന്താ ചായയോ കൂൾ ഡ്രിങ്ക്സോ എന്താ വേണ്ടേ ?" അടുക്കളയിലേക്ക് പോകാനൊരുങ്ങികൊണ്ട് മീര എന്നെ നോക്കി .
"എന്തായാലും മതി..." ഞാൻ പയ്യെ പറഞ്ഞു കസേരയിൽ നിന്നുമെഴുന്നേറ്റു മഞ്ജുസിന്റെ അടുത്തേക്ക് ചെന്നിരുന്നു . അതോടെ തലയാട്ടികൊണ്ട് മീര സ്ഥലം വിട്ടു .അവൾ പോയതും ഞാൻ മഞ്ജുസിനോട് ഒട്ടിയിരുന്നു . അവളുടെ മുഖത്ത് ഫുൾ ഗൗരവം ആണ് . തൊട്ടാൽ പൊട്ടും എന്ന ഭാവം !
"അപ്പൊ ആളത്ര വെടിപ്പൊന്നും അല്ലല്ലോ " മീര പറഞ്ഞതോർത്തു ഞാൻ മഞ്ജുസിനെ നോക്കാതെ തന്നെ ആത്മഗതം പറഞ്ഞു മുൻപിലെ ടീപ്പോയിൽ ഇരുന്ന മാഗസിൻ എടുത്തു നോക്കി .
"കവി വെറുതെ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട ' ഞാൻ പറഞ്ഞത് ഇഷ്ടമാകാത്ത മഞ്ജു ദേഷ്യത്തോടെ എന്നെ നോക്കി .
"അയ്യടാ ..പിന്നെ ആ പെണ്ണ് പറഞ്ഞതോ ? ഈ കഥയൊക്കെ പിന്നെന്താ എന്നോട് പറയാഞ്ഞേ ?" ഞാൻ കുസൃതിയോടെ അവളുടെ കയ്യിൽ തോണ്ടി .
"നീ ഒന്ന് ചുമ്മാ ഇരിക്കുന്നുണ്ടോ ?" എന്റെ കൊഞ്ചൽ കണ്ടു മഞ്ജുസ് ചൂടായി .
"ഇല്ല...ഫുൾ ഡീറ്റെയിൽസ് അറിഞ്ഞിട്ടേ ഇനി ചുമ്മാ ഇരിക്കുന്നുള്ളു ..നീ തന്നെ
💬 Comments
View all comments