Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
പറ " ഞാൻ അവളെ പ്രതീക്ഷയോടെ നോക്കി .
അതിനു മഞ്ജുസ് ഒന്നും മിണ്ടാതെ മുഖം വെട്ടിച്ചു .
"അപ്പൊ ഡ്രിങ്ക്സ് ഒകെ കഴിക്കും അല്ലെ ?" ഞാൻ അവളെ കളിയാക്കാനായി ഒന്നുടെ കൊളുത്തിട്ടു നോക്കി .
"കഴിക്കുവൊന്നും ഇല്ല..അന്നൊരു അബദ്ധം പറ്റിയതാ ഡാ .." എന്നെ തുറിച്ചൊന്നു നോക്കി മഞ്ജുസ് പയ്യെ പറഞ്ഞു . ഒടുക്കം അന്നത്തെ അബദ്ധം ഓർത്തെന്നോണം പുഞ്ചിരിച്ചു .
"അതെന്താണെന്നല്ലേ ഞാനും ചോദിച്ചത് ? ഇങ്ങനെ ചിരിക്കാൻ മാത്രം ഉള്ള കോമഡി ആയിരുന്നെങ്കിൽ നിനക്ക് ആദ്യമേ എന്നോട് പറയായിരുന്നില്ലേ ?" അവളുടെ പെട്ടെന്നുള്ള ചിരി കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു.
"അങ്ങനെ ഇപ്പൊ എല്ലാം നിന്നോട് പറയണ്ട കാര്യം ഒന്നും ഇല്ലല്ലോ.." മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു കിച്ചൻ സൈഡിലോട്ടു നോക്കി . മീര എങ്ങാനും വരുന്നുണ്ടോ എന്നറിയാൻ വേണ്ടിയാണ് .
"അതില്ല ..എന്നാലും കേട്ടപ്പോ ഒരു രസം .." ഞാൻ ചിരിയോടെ പറഞ്ഞു .
"അങ്ങനെ ഇപ്പൊ രസിക്കണ്ട .." അവൾ തീർത്തു പറഞ്ഞു എന്റെ തുടയിൽ നുള്ളി . അതിന്റെ വേദനയിൽ ഞാൻ ഒന്ന് ഞെരങ്ങിയതും മീര രണ്ടു ഗ്ലാസ് ജ്യൂസുമായി ഹാളിലേക്ക് തിരിച്ചെത്തി..
"എന്താ രണ്ടാളും സ്വകാര്യം പറയുന്നേ..?" മീര ഞങ്ങൾക്കടുത്തേക്ക് നടന്നു അടുക്കുന്നതിനിടെ തന്നെ ചോദ്യം ഉയർത്തി .
"ഏയ് അവൻ ചുമ്മാ...ഓരോന്ന് .." മഞ്ജുസ് ചിരിയോടെ എന്നെ സ്വല്പം ഉന്തിത്തള്ളികൊണ്ട് പറഞ്ഞു .
"ചുമ്മാ ഒന്നും അല്ല ചേച്ചി..ഞാൻ ചേച്ചി നേരത്തെ പറഞ്ഞ കാര്യം ചോദിക്കുവായിരുന്നു.." ഞാൻ പെട്ടെന്ന് ഇടയ്ക്കു കയറി .
"ചേച്ചിയോ
💬 Comments
View all comments