Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram]
.
"നീ ദേഷ്യപ്പെടരുത്.." ഞാൻ പയ്യെ പറഞ്ഞു നിർത്തി അവളെ നോക്കിയതും മഞ്ജുസിന്റെ മുഖഭാവം മാറി .
"നിനക്കെന്താ അറിയണ്ടേ എന്നൊക്കെ എനിക്കറിയാം ..നീ മീരയോട് സംസാരിച്ചതൊക്കെ ഞാൻ അറിഞ്ഞു" എന്റെ മനസു വായിച്ചാ പോലെ മഞ്ജുസ് സ്വല്പം ഗൗരവത്തിൽ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു .
"ഓഹ് അപ്പൊ കൂട്ടുകാരി ഒകെ നിന്റെയടുത്തു എഴുന്നള്ളിച്ചു അല്ലെ ?" ഞാൻ പുഞ്ചിരിയോടെ ചോദിച്ചതും മഞ്ജുസ് ഒന്നമർത്തി മൂളി .
"എന്ന പറ ..അവള് പറയുന്നതിലും സുഖം മഞ്ജുസ് പറയുന്നത് കേൾക്കാനാ ..ഇതും പറഞ്ഞു ഞാൻ നിന്നെ കളിയാക്കാനോ , കുറ്റം പറയാനോ ഒന്നും പോണില്ല ...എന്റെ മഞ്ജു കുട്ടിയാണ് സത്യം " ഞാൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് ചിണുങ്ങി .
"എന്തിനാ കവി ഇനി അതൊക്കെ പറയുന്നേ ..എനിക്കിപ്പോ അതൊന്നും ഓർക്കാൻ കൂടി ഇഷ്ടം അല്ല. ഇപ്പൊ എന്റെ മനസ്സു മുഴുവൻ നീയാ ..' മഞ്ജുസ് എന്റെ നെഞ്ചിലേക്ക് മുഖം അണച്ചുകൊണ്ട് പറഞ്ഞു . അവളുടെ നിശ്വാസവും ചൂടും എന്റെ നെഞ്ചിൽ ആ സമയം ചുട്ടുപൊളളാൻ തുടങ്ങി .
"അതൊക്കെ എനിക്കറിയാം..എന്നാലും അറിയാൻ വേണ്ടിയല്ലേ . എനിക്ക് മിസ്സിനെ അല്ലെ അറിയൂ..പഴയ മഞ്ജുവിനെ അറിയില്ലല്ലോ " ഞാൻ ചിരിയോടെ അവളെ നോക്കി .
"പോടാ ..എനിക്ക് വല്യ മാറ്റം ഒന്നുമില്ല .." മഞ്ജുസ് തലപര്യമില്ലാത്ത പോൽ ചിണുങ്ങി .
"ആയിക്കോട്ടെ..എന്നാലും പറ ..അറ്ലീസ്റ്റ് മീര അയാളുടെ സിസ്റ്റെർ ആണെന്നെങ്കിലും എന്നോട് പറയരുന്നു .." ഞാൻ ഗൗരവത്തിൽ പറഞ്ഞു അവളെ നോക്കിയതും മഞ്ജുസ് ഒന്ന് പുഞ്ചിരിച്ചു .
"ഇപ്പൊ
💬 Comments
View all comments