0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

കവി അറിഞ്ഞില്ലേ ?ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് തന്നെ വെച്ചിട്ട് ഞാൻ പറയാഞ്ഞതാ .." മഞ്ജുസ് പുഞ്ചിരി തൂക്കികൊണ്ട് പറഞ്ഞു .

"ഇതൊക്കെ വിശ്വസിക്കാമോ ?" ഞാൻ അവളെ സംശയത്തോടെ നോക്കി ചിരിച്ചു .

"വേണേൽ മതി .പിന്നെ ബ്രദർ എന്ന് പറയുമ്പോ അവളുടെ കൂടപ്പിറപ്പ് ഒന്നുമല്ല . അവളുടെ വല്യച്ഛന്റെ മകൻ ആയിരുന്നു ആദർശ് .." മഞ്ജുസ് ഒരു ചെറു ചിരിയോടെ പറഞ്ഞു നിർത്തി .

"ആഹാ ..." ഞാൻ മഞ്ജുസിന്റെ കുമ്പസാരം കേട്ട് ആകാംക്ഷയോടെ ഇരുന്നു .

"മ്മ് ..ഇടക്കൊക്കെ അവളുടെ വീട്ടിൽ വരും എന്നല്ലാതെ ഞങ്ങളോടൊന്നും അവൻ അത്ര സംസാരിക്കില്ല . സാമാന്യം കാണാൻ കൊള്ളാവുന്ന എന്നെയൊക്കെ അവൻ അവോയ്ഡ് ചെയ്യുന്നത് കാണുമ്പോൾ എനിക്ക് തന്നെ ദേഷ്യം തോന്നും .." മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു പുഞ്ചിരിച്ചു . എന്തോ ഇപ്പോൾ പഴയതൊക്കെ ഓർത്തെടുക്കുമ്പോൾ അവൾക്കൊരു സന്തോഷം !

"എന്നിട്ട് ..നിങ്ങളെങ്ങനെ ജോയിന്റ് ആയി ?' ഞാൻ സംശയത്തോട് ചോദിച്ചു .

"അതൊക്കെ ആയി..നമ്മള് തമ്മിൽ ജോയിന്റ് ആയില്ലേ. പിന്നാണോ ഇത് .." മഞ്ജുസ് എന്നെ ചിരിയോടെ നോക്കി .

"ഹാഹ് ..നമ്മുടെ കാര്യം ഒക്കെ അവിടെ നിക്കട്ടെ..നീയിപ്പോ ഇത് പറ " ഞാൻ അവളുടെ ആവശ്യമില്ലാത്ത ഉപമ തള്ളിക്കൊണ്ട് പ്രോത്സാഹിപ്പിച്ചു .

"മ്മ് ..." അവളൊന്നു അമർത്തി മൂളികൊണ്ട് വീണ്ടും തുടങ്ങി .

"ഒരു ദിവസം ഞാൻ മീരയുടെ കൂടെ ഈ പറയുന്ന പുള്ളിയുടെ വീട്ടിൽ പോയി . കക്ഷിക്ക്‌ മ്യൂസികിലൊക്കെ നല്ല താല്പര്യം ഉണ്ടായിരുന്നെന്ന് അന്ന് വീട്ടിൽ ചെന്നപ്പോഴാണ് ഞാൻ അറിയുന്നത്

💬 Comments

View all comments