Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram]
. ഞങ്ങൾ ചെല്ലുന്ന സമയം ആദു അവിടെ ഉണ്ടായിരുന്നില്ല . അതുകൊണ്ട് ഞാൻ അവന്റെ റൂമിലൊക്കെ ഒന്ന് കയറി നോക്കി . ആകെ അലങ്കോലം ആയിരുന്നേലും റൂമിൽ ഒരു ഗിറ്റാർ ഒക്കെ ഉണ്ടായിരുന്നു . ഒരു കൗതുകത്തിനു ഞാനതെടുത്തു ഒച്ചയുണ്ടാക്കുകയും ചെയ്തു.." മഞ്ജുസ് പയ്യെ പറഞ്ഞു നിർത്തി എന്നെ നോക്കി .
"ദെൻ ? എന്നിട്ടെന്തുണ്ടായി ?" ഞാൻ ശാന്തമായി ചോദിച്ചു .
"എന്താവാൻ ..ഏതാണ്ട് ആ സമയം നോക്കി അവൻ അവിടെക്കു തിരിച്ചെത്തി . റൂമിലേക്ക് കയറി വന്നതും അവൻ കാണുന്നത് ഗിറ്റാർ കയ്യിൽ പിടിച്ചു നിൽക്കുന്ന എന്നെയാണ് . ഞാൻ ഒന്ന് പതറിയെങ്കിലും പുള്ളിയെ ഒന്ന് ടീസ് ചെയ്യാൻ നോക്കി . ഹായ് ..അറിയുമോ ? എന്താ ഇത്ര ജാഡ എന്നൊക്കെ പറഞ്ഞു ഞാൻ ഒന്ന് ഷോ കാണിച്ചു . പക്ഷെ അവൻ അതിനൊന്നും മറുപടി പറയാതെ ആ ഗിറ്റാർ താഴെ വെക്കാൻ പറഞ്ഞു " മഞ്ജുസ് ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു നിർത്തി .
"എന്നിട്ട് ?' ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു .
"അത് എടുത്തിടത്ത് തന്നെ വെക്കാൻ അവൻ പറഞ്ഞപ്പോ ഞാൻ കുറച്ചു വെയ്റ്റ് ഇട്ടു . "ഓഹ്..ഇതിപ്പോ ഞാൻ തൊട്ടാൽ എന്താ ഉരുകിപ്പോകുമോ " എന്നൊക്കെ പറഞ്ഞു അത് പ്ളേ ചെയ്യുന്ന ഒരു സാധനം ഉണ്ടല്ലോ..അതെടുത്തു ഒന്ന് സ്പീഡിൽ ഉരസി ഒച്ചയുണ്ടാക്കി .അതോടെ ആ പണ്ടാരത്തിന്റെ കമ്പിയും പൊട്ടി.." മഞ്ജു ചിരിയോടെ പറഞ്ഞു നിർത്തി .
എനിക്കും അത് കേട്ടപ്പോൾ ചെറുതായി ചിരി വന്നു . ഒരാൾ
💬 Comments
View all comments