0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

അതൂടെ ആയപ്പോൾ ഞാൻ കണ്ണ് തുടച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങിയോടി .കരഞ്ഞു കണ്ണുകലങ്ങി പുറത്തിറങ്ങിയ എന്നെ അപ്പോഴാണ് മീര കാണുന്നത്..

"എന്താടി സംഭവം ? നീ എന്തിനാ കരയുന്നേ ? " എന്നൊക്കെ അവൾ ചോദിച്ചെങ്കിലും സങ്കടം കാരണം ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ പുറത്തേക്കിറങ്ങി എന്റെ സ്‌കൂട്ടർ എടുത്തു നേരെ വീട്ടിലേക്ക് വിട്ടു! പിന്നെ അവള് അകത്തു ചെന്ന് ആദർശിനോട് കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു . പിന്നെ അവളാണ് അവനെ ചീത്ത പറഞ്ഞത് . അടിച്ചതൊക്കെ മോശം ആണെന്നും എന്നോട് സോറി പറയണം എന്നൊക്കെ മീര അവനെ ചട്ടം കെട്ടി . പുള്ളിയുടെ അമ്മയോടും മീര കാര്യം പറഞ്ഞു . അതോടെ അവൻ സോറി പറയാൻ വേണ്ടി എന്നെ കാണാൻ വന്നു.."

മഞ്ജുസ് ഒരു ആശ്വാസത്തോടെ പറഞ്ഞു നിർത്തി . അവളുടെ സംസാരത്തിൽ ചെറിയ വിഷാദം അപ്പോഴും തളം കെട്ടികിടന്നിരുന്ന പോലെ എനിക്ക് തോന്നി .

"മ്മ് ..എന്നിട്ട് സോറി പറഞ്ഞോ ?" ഞാൻ പയ്യെ തിരക്കി .

"മ്മ് ...ഞങ്ങളുടെ കോളേജിൽ വന്നു കണ്ടു എന്നോട് സോറി പറഞ്ഞു . അവൻ ആദ്യമായിട്ട് ഒന്ന് ചിരിച്ചു സംസാരിച്ചത് അന്നാണ് ..അതോടെ എനിക്കെന്തോ അവനോടു ഒരു അട്ട്രാക്ഷൻ ഒക്കെ തോന്നി തുടങ്ങി . ചെയ്തത് തെറ്റായി പോയി ,ഒന്നും മനസിൽ വെച്ചേക്കരുത്..ഇനി നല്ല ഫ്രെണ്ട്സ് ആയിട്ടിരിക്കാം എന്നൊക്കെ സ്ഥിരം ഡയലോഗ് തന്നെ ...പക്ഷെ എനിക്കെന്തോ അവനെ അങ്ങ് പിടിച്ചു ...

പിന്നെ മനഃപൂർവം ഓരോ കാരണങ്ങൾ ഉണ്ടാക്കി ഞാൻ അവനെ കാണാനൊക്കെ പോകും . പുള്ളിക്കും എന്നോട് എന്തോ

💬 Comments

View all comments