0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

ഒരു ചായ്‌വ് ഉള്ളപോലെ ഞാൻ നോട്ട് ചെയ്തിരുന്നു . അങ്ങനെ അത് ഡെവലപ്പ് ആയി . ഒരു ദിവസം അവന്റെ വീട്ടിൽ മീരയോടൊപ്പം ഞാൻ പോയ സമയത് ഞാൻ പുള്ളിയെ ഇഷ്ടമാണെന്നു അങ്ങ് തുറന്നു പറഞ്ഞു.

ഞാൻ ഐ ലവ് യു എന്നൊക്കെ പറഞ്ഞു കെട്ടിപിടിച്ചപ്പോ അവൻ ഒന്ന് ഞെട്ടി . പിന്നെ "ഓക്കേ..ശരി ശരി വിട്" എന്ന് പറഞ്ഞു എന്നെ ഉന്തിമാറ്റാൻ നോക്കി . "ശരി ശരി ഒന്നും പോരാ തിരിച്ചു ഐ ലവ് യു" എന്ന് പറയണം എന്ന് ഞാനും തീർത്തു പറഞ്ഞു . അതോടെ കക്ഷി കീഴടങ്ങി "

മഞ്ജുസ് ആ സുഖമുള്ള ഓർമ്മകൾ അയവിറക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു . പക്ഷെ അവളുടെ കണ്ണുകൾ ചെറുതായി ആ സമയം കൊണ്ട് ഈറൻ അണിഞ്ഞു തുടങ്ങിയിരുന്നു .

"കീഴടങ്ങി എന്ന് പറഞ്ഞാൽ..നിങ്ങള് കിസ്സൊക്കെ അടിച്ചു ..അല്ലെ ?" ഞാൻ അവളെ ഒന്ന് പിരികയറ്റാനായി കള്ളചിരിയോടെ ചോദിച്ചു അവളുടെ ഇടുപ്പിലൊന്നു നുള്ളി .

"ആഹ്..പോടാ തെണ്ടി..ഇതാണ് ഞാൻ നിന്നോട് ഒന്നും പറയില്ലെന്ന് പറഞ്ഞത് " ഞാൻ ചോദിച്ചത് ഇഷ്ടമാകാത്ത മഞ്ജു എന്റെ കയ്യിൽ പയ്യെ പിടിച്ചുകൊണ്ട് ചിണുങ്ങി .

"ഹി ഹി .." ഞാൻ പയ്യെ അവളെ കളിയാക്കി ചിരിച്ചു .

"പോടാ..എന്ന ഇനി പറയുന്നില്ല.." അവൾ അതോടെ പോസ് ഇട്ടു .

"അയ്യോ അങ്ങനെ പറയല്ലേ മഞ്ജുസേ ..ഞാൻ ചുമ്മാ ചോദിച്ചതല്ലെടി . ലവ് എന്നൊക്കെ പറഞ്ഞാൽ എല്ലാരും കിസ് അടിക്കും..അതിലിപ്പോ എന്താ , ഒരു കുഴപ്പവും ഇല്ല ..നീ അതുവിട്ടിട്ട് ബാക്കി

💬 Comments

View all comments