0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K

സ്വല്പം ഗൗരവം അഭിനയിച്ചു പറഞ്ഞതും ഞാനവളെ ഒന്ന് ഇടം കണ്ണിട്ടു നോക്കി .

"എന്ത് സീൻ ? എന്ത് കാര്യമാ നീ പറയുന്നേ..എനിക്കൊന്നും മനസിലാവുന്നില്ല.." ഞാൻ അവളുടെ അവിടേം ഇവിടേം തൊടാത്ത സംസാരം കേട്ട് സ്വല്പം ചൂടായി .

"നീ ഇന്ന് എന്നോട് എന്തേലും മറച്ചു വെച്ചിട്ടുണ്ടേൽ ഇപ്പൊ പറ...ഇനി ഞാൻ ആയിട്ട് പറഞ്ഞാൽ സംഗതി സീൻ ആവും.." മഞ്ജുസ് പെട്ടെന്ന് മുഖ ഭാവം ഒക്കെ മാറ്റി ഒന്ന് സീരിയസ് ആയി . അതോടെ ഞാൻ ഒന്ന് പതറി .

"എന്താ സംഭവം മഞ്ജുസേ..എനിക്കൊന്നും മനസിലാവുന്നില്ല..നീ എന്നെ ഇങ്ങനെ ടെൻഷൻ ആക്കല്ലേ.." ഞാൻ അവളുടെ മട്ടും ഭാവവും നോക്കി ദയനീയ ഭാവത്തിൽ പറഞ്ഞു .

"ഓഹ് ..നിനക്ക് ഒന്നും അറിയില്ല അല്ലെ...ഹോ..എന്തൊരു പാവം.." മഞ്ജുസ് സ്വല്പം പുച്ച്ചതോടെ എന്നെ നോക്കി .

ശെടാ..ഇതെന്തു കൂത്ത് എന്ന ഭാവത്തിൽ ഞാനവളെയും നോക്കി . അറക്കാൻ പോകുന്ന കോഴിക്ക് വെള്ളം കൊടുക്കുന്ന പോലെ ഒരു കളിയും തന്നിട്ട് ഇവളിതെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നെ എന്നെ സംശയം എനിക്കില്ലാതില്ലാതില്ല !

"നീ എന്താന്ന് വെച്ച തെളിച്ചു പറയ്..ഇത് ചുമ്മാ.." അവളുടെ ഉരുണ്ടു കളി കണ്ടു എനിക്ക് ദേഷ്യം വന്നു .

"ഓഹ്..എന്ന നേരെ അങ്ങ് പറയാം..നീ ഇന്ന് ആരോടാ ഫോണിൽ സംസാരിച്ചേ ?" മഞ്ജുസ് എടുത്തിട്ട പോലെ ചോദിച്ചപ്പോ ഞാൻ വീണ്ടും പതറി .

"അത് ഞാൻ അപ്പപ്പോഴേ പറഞ്ഞില്ലേ..ഫ്രെണ്ടാ.." ഒരു നിമിഷം ഒന്ന് പതറിയെങ്കിലും ഞാൻ പയ്യെ വിക്കികൊണ്ട് പറഞ്ഞൊപ്പിച്ചു . പക്ഷെ അവളുടെ മുഖത്ത് നോക്കാൻ എനിക്ക് ധൈര്യം ഉണ്ടായില്ല.

💬 Comments

View all comments