0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K

"ആണോ..എന്നാൽ എന്താ ഫ്രണ്ടിന്റെ പേര് ...ഞാൻ കൂടി ഒന്ന് അറിയട്ടെ .." മഞ്ജുസ് എന്നോടായി ചിരിയോടെ ചോദിച്ചു . പക്ഷെ എന്നെ ആക്കിയുള്ള ചിരിയാണ് അത് !

"അത്..എനിക്ക് പല ഫ്രണ്ട്സും ഉണ്ട്..എല്ലാരേം ഇപ്പൊ നീ അറിയോ..?" അവളുടെ ചോദ്യം ചെയ്യൽ മടുത്തു ഞാൻ സ്വല്പം ചൂടായി തുടങ്ങി .

"ആദ്യം നീ മുഖത്ത് നോക്കി സംസാരിക്ക് ..ചൂടാവലൊക്കെ പിന്നെ ആവാം .." ഞാൻ ശബ്ദം ഉയർത്തിയിട്ടും ഒരു പരുങ്ങലും ഇല്ലാതെ മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

അതോടെ ഞാൻ ഏറെക്കുറെ ഫ്യൂസ് പോയ അവസ്ഥയിൽ ആയി .

"കവിൻ..സത്യം പറ...ആരായിരുന്നു അത്..ഞാൻ ഏറെക്കുറെ നിന്റെ സംസാരം ഒക്കെ ശ്രദ്ധിച്ചു..ചിലതൊക്കെ കേൾക്കുവേം ചെയ്തു . എന്നിട്ടും നിനക്ക് എന്നോട് പറയാൻ വയ്യേ ?" അവൾ ഒരു മായവും ഇല്ലാതെ എന്റെ കുനിഞ്ഞിരുന്നു മുഖം പിടിച്ചുയർത്തി . അപ്പോഴേക്കും ചോര വറ്റിയ അവസ്ഥയിൽ ആയിരുന്നു ഞാൻ .

എന്റെ ഫോൺ എങ്ങാനും അവൾ എടുത്തു നോക്കിയോ എന്ന സംശയവും എനിക്ക് ബലപ്പെട്ടു . അതോ ഇനി പറഞ്ഞതൊക്കെ അവൾ കേട്ടോ എന്തോ ! ദൈവമേ എല്ലാം തീർന്നല്ലോ !!

ഞാൻ അങ്ങനെ തീ തിന്നു ഇരിക്കവേ മഞ്ജു വീണ്ടും തുടങ്ങി .

"കവി എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ ..ആരാന്നു പറയെടാ .." അവൾ പല്ലിറുമ്മി .

ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല.

"എന്ന ഞാൻ പറയെട്ടെ " പെട്ടെന്ന് സ്വരം ഒന്ന് മയപ്പെടുത്തി മഞ്ജുസ് ചിരിയോടെ ചോദിച്ചു . പെട്ടെന്ന് അവളുടെ ശബ്ദം ഒന്ന് മയപ്പെട്ടപ്പോൾ

💬 Comments

View all comments