Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]
"ഓഹ്..അതിനൊക്കെ ഞാൻ വേണം അല്ലെ..എന്തായാലും എന്നെകൊണ്ട് പറ്റില്ല മോളെ..നാളെ ഞാൻ പോവാ .." മഞ്ജുസിനെ നോക്കികൊണ്ട് ഞാൻ പയ്യെ മായേച്ചിയോടായി പറഞ്ഞു .
"ഏഹ്..നേരാണൊടി മഞ്ജു ?" ഞാൻ പോകുന്നെന്ന് പറഞ്ഞപ്പോ വിശ്വാസം വരാത്ത പോലെ അവൾ മഞ്ജുസിനെ നോക്കി .
"മ്മ്...." പറഞ്ഞത് സത്യമാണെന്ന് ഭാവത്തിൽ മഞ്ജുസും പയ്യെ മൂളി .
"ആഹാ..എന്നിട്ടാണോ ഇവനെ പിരിഞ്ഞിരിക്കാൻ പറ്റില്ലെന്നൊക്കെ ഇന്ന് സ്റ്റാഫ് റൂമിൽ സരിതയുടെ അടുത്ത് തട്ടിവിട്ടത്.." മായേച്ചി കള്ളച്ചിരിയോടെ പറഞ്ഞു എന്നെയും അവളെയും മാറിമാറി നോക്കി .
ആഹാ..മഞ്ജുസ് ആള് കൊള്ളാല്ലോ എന്ന് ഞാനും ഓർത്തു . എന്നോട് പറയാത്തതൊക്കെ വേറെ ആൾക്കാരുടെ അടുത്ത് പറയുന്നുണ്ടല്ലേ കൊച്ചു കള്ളി ! ഞാൻ മനസ്സിലോർത്തു ചിരിച്ചു..
"അതിപ്പോ ..അവള് ചോദിച്ചപ്പോ അങ്ങനെ പറഞ്ഞെന്നെ ഉള്ളു...അല്ലാണ്ടെ ഇപ്പോ ഇവനെ തന്നെ ഫുൾ ടൈം നോക്കിയിരിക്കാൻ പറ്റോ " മഞ്ജുസ് എന്നെ നോക്കി സ്വല്പം വെയ്റ്റ് ഇട്ടുകൊണ്ട് പറഞ്ഞു . അല്ലേലും ചില കാര്യങ്ങൾ തുറന്നു സമ്മതിക്കാൻ ടീച്ചർക്ക് കുറച്ചു മടിയാണ് !
"ഹോ ഹോ..എന്ന അങ്ങനെ ആവട്ടെ .." മായേച്ചി തലയാട്ടി ചിരിച്ചുകൊണ്ട് എന്നെ നോക്കി കണ്ണിറുക്കി . മഞ്ജുസ് പോസ് ഇടുവാണെന്നു അവൾക്കും മനസ്സിലായിട്ടുണ്ട്.
"ആഹ് അതുപോട്ടെ..സരിത മിസ് ഇപ്പോഴും ഉണ്ടല്ലേ..ട്രാൻസ്ഫർ ആയി പോകുവാണെന്നൊക്കെ പറഞ്ഞിട്ട് അത് പോയില്ലേ?..കണ്ടിട്ട് ഇപ്പൊ കുറച്ചായി " ഞാൻ ശബ്ദം കുറച്ചു താഴ്ത്തി മായേച്ചിയോടായി ചോദിച്ചു.
"ഓഹ്..അവളെ കാണാഞ്ഞിട്ട് സാറിന് ഉറക്കം വരുന്നുണ്ടാവില്ല അല്ലെ ?" മഞ്ജുസ് എന്റെ ചോദ്യം കേട്ടതും അതിഷ്ട്ടപെടാത്ത പോലെ ഇടക്ക് കയറി പുച്ഛത്തോടെ പറഞ്ഞു .
💬 Comments
View all comments