Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]
ചുമച്ചു . അപ്പോഴാണ് ഞാൻ അകത്തെത്തിയ വിവരം മഞ്ജു അറിയുന്നത് .
"ആഹാ ..വന്നോ മോൻ ..എന്താ ഇത്ര നേരത്തെ ഇങ്ങു പോന്നെ ?" തിരിഞ്ഞിരുന്നു എന്നെ കളിയാക്കി പേന കടിച്ചുകൊണ്ട് മഞ്ജുസ് ചോദിച്ചു .
"ചുമ്മാ..നേരത്തെ വന്നാൽ നേരത്തെ പണി തുടങ്ങാല്ലോ" ഞാൻ അർഥം വെച്ച് പറഞ്ഞു ടി-ഷർട്ട് ഊരി അഴയിലിട്ടു .
മഞ്ജു അതുകേട്ടു ഒന്ന് പുഞ്ചിരിച്ചു .പക്ഷെ മുഷിഞ്ഞ വേഷമൊക്കെ ഞാൻ എടുത്തു അഴയിൽ ഇടുന്നത് കണ്ടപ്പോൾ അവൾ ചൂടായി..
"ഡാ ഡാ ...അതൊക്കെ നിലത്തിട്ടാ മതി ..ആ നാറിയതൊക്കെ കഴുകിയിട്ടതിന്റെ കൂട്ടത്തിലാണോ അഴിച്ചിടുന്നത് ..വൃത്തിയില്ലാത്ത ജന്തു " അവൾ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു സ്റ്റൂളിൽ നിന്നും എഴുനേറ്റു എന്റെ അടുത്തേക്ക് ചാടിത്തുള്ളി വന്നു .
"ഓഹ് .." ഞാൻ തെറ്റ് സമ്മതിക്കിച്ചെന്നോണം മൂളി. പിന്നെ മുഷിഞ്ഞ ടി-ഷർട്ട് തിരികെ എടുത്തു നിലത്തേക്കിട്ടു . പിന്നാലെ പാന്റും അഴിച്ചു .
"നിനക്കിപ്പോ പഴേ സ്നേഹം ഒന്നും ഇല്ലല്ലോ മഞ്ജുസെ..എന്തിനാ എപ്പൊഴും ഇങ്ങനെ ചൂടാവുന്നെ ?" ഞാൻ പാന്റ്സ് ചവിട്ടിട്ടികൂട്ടുന്നതിനിടെ അവളോടായി തിരക്കി .
"ആര് ഞാനോ ?" അവൾ അമ്പരപ്പോടെ വാ പൊളിച്ചു ഞാനെന്തോ അവിവേകം പറഞ്ഞ പോലെ നിന്നു .
"ആഹ് ..നീ തന്നെ..കുറച്ചു മയത്തിലൊക്കെ സംസാരിച്ചൂടെ " ഞാൻ സ്വല്പം നീരസത്തോടെ പറഞ്ഞു ഒരു മുണ്ട് എടുത്തുടുത്തു ചുറ്റി .
"പോടാ ..നീ ചുമ്മാ ഓരോന്ന് പറയല്ലേ..." മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .
"ചുമ്മാ ഒന്നുമല്ല..." ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെയും കടന്നു ബെഡിലേക്കു ചെന്നിരുന്നു .
💬 Comments
View all comments