0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 677

"ലാസ്റ്റ് ഡേ എന്നൊക്കെ പറഞ്ഞു തുടങ്ങീട്ട് നീ വെറുപ്പിച്ചല്ലോ പന്നി ...." ഞാൻ ശബ്ദം താഴ്ത്തി പയ്യെ പറഞ്ഞു അവളുടെ കഴുത്തിൽ ചുംബിച്ചു..

"നന്നായി ..ഇടക്ക് ഒന്ന് രണ്ടെണ്ണം പറഞ്ഞില്ലേൽ നീ തലയിൽ കേറി നിരങ്ങും.." മഞ്ജുസ് ചിരിയോടെ പറഞ്ഞു തിരിഞ്ഞു എന്റെ നേരെ കിടന്നു പിന്നെ ചുണ്ടോടു ചുണ്ടമർത്തി എന്നെ കണ്മിഴിച്ചു നോക്കി ..കക്ഷി വീണ്ടും മൂഡ് ആയി എന്ന് ഞാൻ വിചാരിച്ചെങ്കിലും ചീറ്റിപ്പോയി...

"ചാച്ചിക്കോ ട്ടോ " ഒട്ടാൻ വേണ്ടി ചെന്ന എന്നെ പ്ലിങ്ങിച്ചു അവൾ പയ്യെ പറഞ്ഞു പുതപ്പും വലിച്ചു കയറ്റി ചുരുണ്ടു കൂടി. പിന്നെ ഞാനും ഒന്നും മിണ്ടാൻ പോയില്ല. രണ്ടു ദിവസം കഴിഞ്ഞ "കവി ഡാ..ഐ മിസ് യു " എന്ന് പറഞ്ഞു ടീച്ചർ എന്നെ വിളിക്കും എന്നെനിക്കുറപ്പാ...

ഞാൻ നേരെ കിടന്നുറങ്ങി . പിറ്റേന്ന് നേരത്തെ പോകാനുള്ളതുകൊണ്ട് എന്നെ അഞ്ചര ആറുമണി ഒക്കെ ആയപ്പോൾ തന്നെ മഞ്ജുസ് അലാറം വെച്ച് എഴുന്നേൽപ്പിച്ചു . ഉറക്ക ചടവോടെ ആണേലും കുളിയും ജപവും ഒകെ തീർത്തു ഞാൻ വേഗം പുറത്തിറങ്ങി . എന്നെ കുളിക്കാൻ പറഞ്ഞു വിട്ട സമയം കൊണ്ട് കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരുന്നു മഞ്ജുസ് ഒന്നുടെ മയങ്ങി ..

ഞാൻ കുളിച്ചു വരുമ്പോൾ കക്ഷി ധ്യാനത്തിൽ ആണ് . ഞാൻ വെള്ളം നനഞ്ഞ കൈകൊണ്ട് അവളുടെ കവിളിൽ പയ്യെ അമർത്തിയപ്പോൾ ആണ് മഞ്ജുസ് ഞെട്ടിക്കൊണ്ട് കണ്ണ് മിഴിക്കുന്നത് ..

"ഹൂ...എന്ത് പണിയാട നാറി..." വെള്ളത്തിന്റെ തണുപ്പടിച്ച അവൾ എന്നെ നോക്കി കണ്ണുരുട്ടി..പിന്നെ മുടിയൊക്കെ വാരികെട്ടി എഴുന്നേറ്റു

"നിനക്കൊരു വിഷമോം ഇല്ലേ മഞ്ജുസെ..അതോ ചുമ്മാ ഗൗരവം അഭിനയിക്കുവാണോ?" അവളുടെ കൃത്രിമം നിറഞ്ഞ സ്വഭാവം കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു .

ബെഡിൽ നിന്നും എഴുനേറ്റു ഷീറ്റും പുതപ്പുമൊക്കെ മടക്കി നിൽക്കെയാണ് എന്റെ ചോദ്യം .

"ഒരു കുന്തോം ഇല്ല..ഓഹ് ..ഏതാണ്ട് ദുബായിൽ പോവുന്ന പോലാ...ഈ കാണുന്ന കോയമ്പത്തൂർ അല്ലെ .ആ വിഷമം ഒകെ ഞാൻ സഹിച്ചു.."

മഞ്ജുസ് ഉള്ളിൽ വിഷമം ഉണ്ടേലും പുറത്തു ചൂട് അഭിനയിച്ചുകൊണ്ട് പറഞ്ഞു .പിന്നെ എല്ലാം മടക്കിക്കൊണ്ടു

💬 Comments

View all comments