Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]
ഇരുന്നു മഞ്ജുസ് ഒന്നുടെ മയങ്ങി ..
ഞാൻ കുളിച്ചു വരുമ്പോൾ കക്ഷി ധ്യാനത്തിൽ ആണ് . ഞാൻ വെള്ളം നനഞ്ഞ കൈകൊണ്ട് അവളുടെ കവിളിൽ പയ്യെ അമർത്തിയപ്പോൾ ആണ് മഞ്ജുസ് ഞെട്ടിക്കൊണ്ട് കണ്ണ് മിഴിക്കുന്നത് ..
"ഹൂ...എന്ത് പണിയാട നാറി..." വെള്ളത്തിന്റെ തണുപ്പടിച്ച അവൾ എന്നെ നോക്കി കണ്ണുരുട്ടി..പിന്നെ മുടിയൊക്കെ വാരികെട്ടി എഴുന്നേറ്റു
"നിനക്കൊരു വിഷമോം ഇല്ലേ മഞ്ജുസെ..അതോ ചുമ്മാ ഗൗരവം അഭിനയിക്കുവാണോ?" അവളുടെ കൃത്രിമം നിറഞ്ഞ സ്വഭാവം കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു .
ബെഡിൽ നിന്നും എഴുനേറ്റു ഷീറ്റും പുതപ്പുമൊക്കെ മടക്കി നിൽക്കെയാണ് എന്റെ ചോദ്യം .
"ഒരു കുന്തോം ഇല്ല..ഓഹ് ..ഏതാണ്ട് ദുബായിൽ പോവുന്ന പോലാ...ഈ കാണുന്ന കോയമ്പത്തൂർ അല്ലെ .ആ വിഷമം ഒകെ ഞാൻ സഹിച്ചു.."
മഞ്ജുസ് ഉള്ളിൽ വിഷമം ഉണ്ടേലും പുറത്തു ചൂട് അഭിനയിച്ചുകൊണ്ട് പറഞ്ഞു .പിന്നെ എല്ലാം മടക്കിക്കൊണ്ടു എന്റെ നേരെ തിരിഞ്ഞു. പാന്റ്സും ഷർട്ടുമൊക്കെ എടുത്തിട്ട് ഞാൻ അപ്പോഴേക്കും ഒരുങ്ങിയിരുന്നു.
അടിയിൽ അമ്മ എണീറ്റ് കാണും .ആറുമണിക്ക് അടുക്കളയിൽ കേറുന്നത് അമ്മയുടെ പതിവാണ് . ചായ കുടിച്ചിട്ട് ഇറങ്ങാം എന്നാണ് മഞ്ജുസ് പറഞ്ഞത്..അതൊന്നും വേണ്ടെന്നു പറഞ്ഞു ഞാൻ പെട്ടെന്ന് താഴേക്കിറങ്ങി. പിന്നാലെ മഞ്ജുവും അനുഗമിച്ചു. കോണിപ്പടികൾ ഇറങ്ങവേ എന്നെ പിടിച്ചു നിർത്തി അവൾ കവിളിൽ പയ്യെ ചുംബിച്ചു..
"അപ്പൊ പോയിട്ട് നല്ല കുട്ടി ആയിരുന്നോണം..ചുമ്മാ എന്നെ നാറ്റിക്കരുത്..." എന്റെ കഴുത്തിൽ കൈചുറ്റി നിന്നുകൊണ്ട് അവൾ പയ്യെ പറഞ്ഞു .
ഞാൻ ചിരിയോടെ തലയാട്ടി . പിന്നെ അവളെ വട്ടം പിടിച്ചു ചുണ്ടിൽ മുത്തം നൽകാനായി മുന്നോട്ടാഞ്ഞു .
💬 Comments
View all comments