Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]
പക്ഷെ എന്നെ തടഞ്ഞുകൊണ്ട് അവൾ പിന്നാക്കം മാറി.
"പല്ലു തേച്ചിട്ടില്ല...ഇപ്പൊ ഇത്രയൊക്കെ മതി.." അവൾ ചിരിയോടെ പറഞ്ഞു ഒഴിഞ്ഞുമാറി..പിന്നെ എന്റെ കൈപിടിച്ച് താഴേക്കിറങ്ങി. നേരം പുലർന്നു തുടങ്ങുന്നതേ ഉള്ളു. വെളിച്ചം നല്ല രീതിക്ക് പടർന്നിട്ടില്ല.
ഞാനും അവളും കൂടി നേരെ ഹാളിലേക്ക് ഇറങ്ങി . ഞങ്ങളെ കണ്ടതും അമ്മ എനിക്കുള്ള ചായയുമായെത്തി .അത് സ്വല്പം കുടിച്ചുകൊണ്ട് ഞാൻ അമ്മയോടും മഞ്ജുവിനോടും യാത്ര പറഞ്ഞിറങ്ങി . മഞ്ജുസിന്റെ കാറിൽ കയറി ഞാൻ അവർക്കു നേരെ കൈവീശികൊണ്ട് കാര് സ്റ്റാർട്ട് ചെയ്തു.ഉമ്മറപ്പടിയിൽ നിന്ന് അമ്മയും മഞ്ജുവും ഞാനിറങ്ങുന്നതും നോക്കി നിൽപ്പുണ്ട്. അമ്മയുടെ മുഖത്ത് പ്രാര്ഥനയാണേൽ മഞ്ജുവിന്റെ മുഖത്ത് ഗൗരവം ആണ് . ഉള്ളിലെ വിഷമം എന്നെ കാണിക്കാതിരിക്കാൻ വേണ്ടിയുള്ള കള്ളത്തരം ആണത് ! ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു പയ്യെ വണ്ടി തിരിച്ചുകൊണ്ടു മുന്നോട്ടെടുത്തു...
പിന്നെ നേരെ കോയമ്പത്തൂരിലേക്ക് ...വീണ്ടും ജോലിസ്ഥലത്തേക്ക് !
💬 Comments
View all comments