Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 12 [Sagar Kottapuram]
പോലും ചെയ്യാതെ ഉമ്മറത്തെ വാതിലും തുറന്നു മഞ്ജുസ് അകത്തേക്ക് കയറി.ചെരുപ്പ് പോലും ഊരിയിടാൻ നിന്നിട്ടില്ല !
"ഇവിടെ വല്ലോം കഴിക്കാൻ ഉണ്ടോടാ തെണ്ടി ?" അകത്തേക്ക് കയറിപ്പോയ മഞ്ജുസ് സ്വല്പം ഉറക്കെ എന്നോടായി തിരക്കി .
"എനിക്കുള്ളത് ഉണ്ടാകും .." ഞാൻ പയ്യെ പറഞ്ഞു.
"ആഹ്..തല്ക്കാലം നീ തിന്നണ്ട എന്നുവെച്ചോ .." അവളതും പറഞ്ഞു നേരെ അടുക്കളയിലോട്ടു കേറിപ്പോയെന്നു തോന്നിയപ്പോൾ ബാഗും കയ്യിൽ പിടിച്ചു നിന്ന ഞാൻ അകത്തേക്ക് കയറി .
ഷാൾ റൂമിലെ ബെഡിൽ ഊരിയിട്ടിട്ടുണ്ട് . എന്റെ ഊഹം തെറ്റിയില്ല..കക്ഷി നേരെ അടുക്കളയിലോട്ടാണ് പോയത് .ഞാൻ കോറിഡോറിലൂടെ നടന്നു കിച്ചണിൽ എത്തുമ്പോൾ മഞ്ജു അവിടെയിരുന്നു ടേബിളിനു മീതെയുള്ള പത്രങ്ങളൊക്കെ തുറന്നു നോക്കുവാണ്.
"ഇതേതാ പുറത്തുള്ള വണ്ടി ?" ഞാൻ പുറത്തു കിടക്കുന്ന കാർ ഓർത്തുകൊണ്ട് ചോദിച്ചു..
"അറിഞ്ഞിട്ടിപ്പോ എന്തിനാ " മഞ്ജു ഗൗരവത്തിൽ പറഞ്ഞു ടേബിളിലേക്കിരുന്നു . പിന്നെ കാസറോൾ തുറന്നു പവിഴം ഉണ്ടാക്കിവെച്ച ചപ്പാത്തിയും വെജിറ്റബിൾ കുറുമയും കുറേശെ എടുത്തു ഒരു പ്ളേറ്റിലേക്കു പകർത്തി . ആകെക്കൂടി അഞ്ചാറെണ്ണമേ കാണുള്ളൂ അതിൽ തന്നെ മൂന്നുനാലെണ്ണം മഞ്ജുസ് പ്ളേറ്റിലേക്കിട്ടു കഴിഞ്ഞു .
"എടി എടി..അത് മുഴുവൻ എടുക്കല്ലേ..ഞാൻ ഒന്നും കഴിച്ചിട്ടില്ല.." അവളുടെ ആർത്തി കണ്ടു ഞാൻ ഒരു പിടച്ചിലോടെ പറഞ്ഞു , ടേബിളിനടുത്തേക്കു നീങ്ങി .
അതിനു മഞ്ജുസ് ഒന്നും മറുപടി പറയാതെ എന്നെ അടിമുടി ഒന്ന് നോക്കി . പിന്നെ പുച്ഛത്തോടെ ചപ്പാത്തി ഒരു കഷ്ണം പൊട്ടിച്ചു ചാറിൽ മുക്കി നക്കി !ഞാൻ ആ കാഴ്ച സ്വല്പം അരിശത്തോടെ നോക്കി നിന്നു .
"എന്തിനാ രാവിലെ തന്നെ ഇങ്ങോട്ടു കെട്ടി എടുത്തത് ?" ഞാൻ അവളുടെ തീറ്റ കണ്ടു ദേഷ്യത്തോടെ ചോദിച്ചു .
"സൗകര്യം ഉണ്ടായിട്ടു..." മഞ്ജുസ് പയ്യെ പറഞ്ഞു കുറച്ചു കറി കൂടെ എടുത്തൊഴിച്ചു ചപ്പാത്തി അതിൽ പൊട്ടിച്ചു നനച്ചു കഴിച്ചു .
"ദേ നിന്റെ ഈ ആർത്തിപ്പണ്ടാരം സ്വഭാവം കാണുമ്പോ മോന്തക്കൊരു കുത്തു തരാനാ തോന്നുന്നേ.." ബാക്കിയുള്ള ചപ്പാത്തി ഞാൻ അവളുടെ അടുത്തൂന്നു നീക്കിവെച്ചു സ്വല്പം ഗൗരവത്തിൽ പറഞ്ഞു .
"ഹോ..എന്ത്
💬 Comments
View all comments