Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 13 [Sagar Kottapuram]
.
"അയ്യാ , ചുമ്മാ പേടിപ്പിക്കല്ലേ മോനെ.." അവൾ ഇളിച്ചുകൊണ്ട് എന്നെ കളിയാക്കി .
"വല്യ ചിരി ഒന്നും വേണ്ട..അന്ന് ഞാൻ ചൂടായപ്പോ കണ്ടതാ നിന്റെ ധൈര്യം ഒക്കെ . വിളറി വെളുത്തു മുഖത്ത് ചോര വറ്റിയ പോലെ ആയി " ഞാൻ ഒരാക്കിയ ചിരിയോടെ അവളെ നോക്കിയപ്പോൾ മഞ്ജുസ് ജാള്യതയോടെ തല താഴ്ത്തി ഇരുന്നു .
എനിക്ക് ദേഷ്യം വന്നാൽ മഞ്ജുസിനു ശരിക്കും പേടി ആണ് എന്നത് എനിക്കൊരു തുറുപ്പു ചീട്ടായിരുന്നു . പക്ഷെ ഇപ്പോഴും അതുവെച്ചു പിടിച്ചു നിക്കാനാവില്ല. ചില സമയത് അവളും പിടിച്ചാൽ കിട്ടാത്ത ലെവലിൽ ദേഷ്യപ്പെടും !
ഞാൻ അവളെ അടിമുടി ഒന്ന് നോക്കികൊണ്ട് കഴിച്ചു എഴുനേറ്റു .പിന്നെ പാർസൽ കവറൊക്കെ വേസ്റ്റ് ടിന്നിൽ ഇട്ടു . കയ്യും വായുമൊക്കെ കഴുകി ഞാനും മഞ്ജുവും പിന്നീട് റൂമിലേക്ക് തന്നെ പോയിരുന്നു . കുറച്ചു സമയം മൊബൈലിൽ ജോയിന്റ് ആയി മിനി മിൽഷ്യ കളിച്ചു പര്സപരം വെടിവെച്ചും കൊന്നും രസിച്ചിരുന്നു !ജയിക്കാൻ പറ്റാതെ വരുമ്പോൾ മഞ്ജുസ് എന്റെ കൺട്രോൾ കളയാൻ വേണ്ടി ഒരു കൈ പിടിച്ചു വെക്കും . അങ്ങനെ ഒറ്റ കൈകൊണ്ട് കളിച്ചു വേണം അവളോട് ജയിക്കാൻ .
അങ്ങനെ വൈകുന്നേരം വരെ നേരം കളഞ്ഞു . അഞ്ചു മണി ഒകെ ആയപ്പോൾ കോവിലിൽ പോകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു . കുളിയൊക്കെ കഴിഞ്ഞു ചുരിദാർ എടുത്തിട്ടു മഞ്ജുസ് ആദ്യം റെഡി ആയി . പിന്നാലെ ഞാനും . അങ്ങനെ അഞ്ചര മണിക്ക് ഞങ്ങൾ മരുതമലൈ മുരുഗൻ ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു .
💬 Comments
View all comments