Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 14 [Sagar Kottapuram]
പുളഞ്ഞു .
"ശേ എന്താ കവി ഇത്.." അവൾ ചിണുങ്ങിക്കൊണ്ട് അതെടുത്തു മാറ്റാനായി കൈപൊക്കി .
പെട്ടെന്ന് വെള്ളം നനഞ്ഞപ്പോൾ അവൾക്ക് ദേഷ്യമാണ് വന്നത് ! കൈകൊണ്ടു അതെടുത്തു മാറ്റാൻ മഞ്ജുസ് തുനിഞ്ഞതും ഞാൻ തടഞ്ഞു .
"ചുമ്മാ ഇരിയെടി ..അതവിടെ കിടന്നോട്ടെ..അമ്മ പറഞ്ഞിട്ടാ" ഞാൻ അവളുടെ കൈത്തലം പിടിച്ചു പതിയെ പറഞ്ഞു .
"അമ്മയോ ? നീ ഈ നേരത്തെന്തിനാ അമ്മയെ ഒകെ വിളിച്ചത് ?" മഞ്ജുസ് അടുത്ത് കിടന്ന മൊബൈൽ എടുത്തു സമയം നോക്കി എന്നോടായി ചോദിച്ചു .
"പിന്നെ ഞാൻ ഒറ്റക്ക് എന്ത് ചെയ്യാനാ ..എനിക്കിങ്ങനെ ഒകെ ആയാൽ പേടിയാ.." ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ നെറ്റിയിൽ അത് പതിച്ചു കൊടുത്തു . പിന്നെ കഴുത്തും കവിളും ഒകെ തൊട്ടു നോക്കി . മഞ്ജുസ് അതെല്ലാം ഒരു ചെറിയ വിറയലോടെ നോക്കുന്നുണ്ട് .
"ബാക്കിയുള്ളവരുടെ ഉറക്കം കളയാനായിട്ട് .." ഞാൻ അവളുടെ നോട്ടം കണ്ടു ആരോടെന്നില്ലാതെ പറഞ്ഞു ബെഡിൽ ഇരുന്നു . കുറച്ചു കഴിഞ്ഞതും മഞ്ജുസ് നല്ല ഉറക്കം ആയി . അതോടെ ഞാനും കുറച്ചു നേരം കിടന്നു ഉറങ്ങി .
പിന്നെ കണ്ണ് മിഴിക്കുമ്പോൾ നേരം പര പര വെളുത്തിരുന്നു . ഉണര്ന്നപ്പോഴാണ് പഴയതൊക്കെ ഓർമവന്നത്. ഞാൻ പെട്ടെന്ന് തന്നെ പിടഞ്ഞെഴുനേറ്റു . എന്റെ തൊട്ടടുത്ത് മഞ്ജുസ് സുഖമായി ഉറങ്ങുന്നുണ്ട്. ചുരുണ്ടുകൂടി കുഞ്ഞുങ്ങളെ പോലെയാണ് കിടത്തം . പുതപ്പു കഴുത്തോളം വലിച്ചു കയറ്റിയിട്ടുണ്ട്. നെറ്റിയിലിട്ട തുണി ഉണങ്ങി താഴെ വീണിട്ടുണ്ട് .
ഞാൻ അവളുടെ അവസ്ഥ എന്തെന്നറിയാൻ വേണ്ടി നെറ്റിയിൽ പതിയെ എന്റെ കൈവെള്ള ചേർത്ത് പിടിച്ചു . സാമാന്യം ചൂട് ഉണ്ടെങ്കിലും രാത്രിയിലേതുപോലെ വിറയൽ ഒന്നുമില്ല ! ഹോ..ആശ്വാസം !
ഞാൻ മനസ്സിലോർത്തു ഒന്ന് ദീർഘ ശ്വാസം വിട്ടതും മഞ്ജുസ് കണ്ണ് മിഴിച്ചു . എന്റെ കൈ നെറ്റിയിൽ അമർന്നത് കക്ഷി അറിഞ്ഞിരിക്കണം . പക്ഷെ ആ കണ്ണുകൾ കലങ്ങിയിട്ടുണ്ട് . പഴയ തെളിച്ചമില്ല. മുഖത്തും കണ്ണിലുമൊക്കെ ആ ക്ഷീണം ശരിക്കു അനുഭവിച്ചറിയാൻ സാധിക്കും !
ഒറ്റ ദിവസം കൊണ്ട് പാവത്തിന്റെ
💬 Comments
View all comments