Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 14 [Sagar Kottapuram]
പോലെ ഉണ്ട്..' ഞാൻ അവളുടെ കിടത്തം കണ്ടു സ്വല്പം പേടിച്ചു മൊബൈൽ എടുത്തു നോക്കി . സമയം നാലര ആവുന്നതേ ഉള്ളു .
പക്ഷെ ആ നാറി ഒന്നും മിണ്ടുന്നില്ല .
"മഞ്ജുസേ ..എടി നീ എന്തേലും വാ തുറന്നു പറ.." ഒടുക്കം ദേഷ്യം വന്നപ്പോൾ ഞാൻ ചൂടായി .
"ഒന്ന് മിണ്ടാതിരിക്കെടാ കവി..നേരം വെളുത്തിട്ട് പോകാം.." അവൾ അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു .
"അപ്പോഴേക്കും കൂടിയാലോ ? ഇപ്പൊ തന്നെ വിറക്കുന്നുണ്ട് " ഞാൻ അവളുടെ പുതപ്പു മാറ്റി കഴുത്തും നെറ്റിയുമൊക്കെ തൊട്ടുനോക്കികൊണ്ട് പറഞ്ഞു . നല്ല തിളച്ച വെള്ളം പോലെ ഉണ്ട് ചൂട് !
"അത് സാരല്യ..മാറിക്കോളും.." അവൾ എന്നെ ആശ്വസിപ്പിക്കാനായി പറഞ്ഞു . പക്ഷെ എന്തോ സമാധാനം കിട്ടാത്തതുകൊണ്ട് ഞാൻ പുറത്തിറങ്ങി അമ്മയെ വിളിച്ചു . നേരം പുലർച്ചെ ആയതുകൊണ്ട് എന്ത് അത്യാപത്താണോ എന്ന് വിചാരിച്ചാണ് അമ്മച്ചി ഫോൺ എടുത്തതു .
"എന്താടാ കണ്ണാ ..എന്താ ഈ നേരത്തു ?" ഫോൺ എടുത്തതും മുഖവുര കൂടാതെ അമ്മ ചോദിച്ചു. ഒരു ആശങ്ക അമ്മയുടെ സംസാരത്തിലും ഉണ്ടായിരുന്നു .
"ഒന്നും ഇല്ല..അമ്മാ..മഞ്ജുവിന് നല്ല പനി ..ഇവിടെ കിടന്നു വിറക്കുവാ ..എന്താ ഇപ്പൊ ചെയ്യാ ?' ഞാൻ സംശയത്തോടെ ഒറ്റ ശ്വാസത്തിൽ ചോദിച്ചു .
"ഈശ്വര ..." ഞാൻ പറഞ്ഞത് കേട്ട് അമ്മ അറിയാതെ വിളിച്ചു പോയി .
"ഈശ്വരനെ വിളിക്കാതെ ഇങ്ങള് കാര്യം പറഞ്ഞെ .." ഞാൻ ദേഷ്യത്തോടെ പറഞ്ഞു .
"ഹാഹ് ..എന്ത് പറയാനാ ..വേഗം ആശുപത്രിയില് പോകാൻ നോക്കെടാ ..വെറുതെ വെച്ചോണ്ടിരിക്കണ്ട
💬 Comments
View all comments