0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 719

വിഷമത്തോടെ അവളെ നോക്കി .

"എനിക്കും അങ്ങനെ തന്നെയാടാ ..അതല്ലേ ഞാൻ വണ്ടിയും  എടുത്തു പെട്ടെന്നിങ്ങു പോന്നത് " മഞ്ജുസ് എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തുകൊണ്ട് കുറുകി .

"ഞാൻ വരാതിരുന്നതില് എന്നോട് ദേഷ്യം ഉണ്ടോടി തെണ്ടി  ?' ഞാൻ അവളോടായി പയ്യെ ചോദിച്ചു .

"ഏയ് എന്തിനു..നീ പറഞ്ഞ പോലെ എപ്പോഴും നീയല്ലേടാ പൊട്ടാ എന്റെയടുത്തു തോറ്റു തന്നിട്ടുള്ളത് , അപ്പൊ  ഇടക്കൊക്കെ ഞാനും തോറ്റു തരണ്ടേ   .." മഞ്ജുസ് കുണുങ്ങി ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചു .

ഞാൻ സ്നേഹത്തോടെ അവളുടെ നെറുകയിൽ ചുംബിച്ചു , മഞ്ജുവിനെ കൂടുതൽ ദൃഢമായി പുണർന്നു പിടിച്ചു .

"ലൈഫില് തന്നെ തോറ്റു പോയി എന്ന ചിന്ത മാറിയത് നിന്നെ കിട്ടിയപ്പോഴാ , അങ്ങനെ നോക്കുമ്പോ ജയിച്ചത് ഞാനല്ലേ മോനെ " അവൾ എന്നോടുള്ള സ്നേഹവും പ്രണയവുമെല്ലാം ആ വരികളിൽ ഒതുക്കി എന്റെ മാറിൽ പറ്റിച്ചേർന്നു . ആ വാക്കുകൾ എന്റെ കാതിൽ മാത്രമല്ല മനസ്സിൽ കൂടി ആഴത്തിൽ പതിഞ്ഞിരുന്നു !

💬 Comments

View all comments