Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 14 [Sagar Kottapuram]
എന്ന കാഴ്ച ആണ് . ഒന്ന് ഭേദം വെച്ചപ്പോൾ ടി.വി ഓൺ ചെയ്തിട്ട് ജാമിന്റെ കുപ്പി തുറന്നു വെച്ച് ബണ്ണിൽ മിക്സ് ചെയ്തു കഴിക്കുന്ന മഞ്ജുസിനെ ആണ് ഞാനവിടെ കണ്ടത് .
"ആഹ...വേണ്ടെന്നു പറഞ്ഞ സാധനം നന്നായി കുത്തികേറ്റുന്നുണ്ടല്ലൊ? " അവളുടെ കഴിപ്പ് കണ്ടു ഞാൻ ചിരിയോടെ ചോദിച്ചു . രണ്ടു കയ്യും കഞ്ഞി നിറച്ച ചില്ലു പാത്രത്തിൽ ചേർത്ത് പിടിച്ചു റൂമിലേക്ക് വരുന്ന എന്നെ അപ്പോഴാണ് മഞ്ജുസ് ഒന്ന് മൈൻഡ് ചെയ്യുന്നത് .
"പോടാ..വിശന്നപ്പോ സ്വല്പം കഴിച്ചതാ.." അവളെന്റെ കളിയാക്കൽ കണ്ടു ജാള്യതയോടെ പറഞ്ഞു .
"അതിനെന്താ ഇത്ര നാണിക്കാൻ..നീ ഫുൾ കഴിച്ചോടി " ഞാൻ ചിരിയോടെ പറഞ്ഞു അവൾക്കടുത്തേക്കെത്തി .
പിന്നെ കഞ്ഞി പത്രം മേശപ്പുറത്തേക്ക് വെച്ചു. മഞ്ജുസ് അതിലേക്ക് കൗതുകത്തോടെ നോക്കുന്നുണ്ട്.
"മ്മ്..നീ ഇതൊക്കെ ഉണ്ടാക്കുമോ ?" കഞ്ഞിയിൽ നിന്ന് ആവി ഉയരുന്നത് നോക്കി മഞ്ജുസ് അത്ഭുതത്തോടെ ചോദിച്ചു .
"ഇതൊക്കെ എന്ത്...പക്ഷെ നീ ഇതൊരു സൗകര്യമായി എടുക്കണ്ട .." അവളുടെ സ്വഭാവം ശരിക്കു അറിയാവുന്നതുകൊണ്ട് ഞാൻ ചിരിയോടെ പറഞ്ഞു .
"പോടാ അവിടന്ന് ..ഞാൻ സീരിയസ് ആയിട്ട് ചോദിച്ചതാ ..എനിക്ക് പോലും അറിയില്ല ഇതുണ്ടാക്കാൻ " മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു .
"ഞാൻ അമ്മക്ക് ഫോൺ വിളിച്ചു..പുള്ളിക്കാരി പറഞ്ഞ പോലെ ഉണ്ടാക്കിയതാ ..എന്താകുമോ എന്തോ " ഞാൻ ചിരിയോടെ പറഞ്ഞു ഷർട്ടിന്റെ പോക്കെറ്റിൽ കയ്യിട്ടു . പിന്നെ പുറത്തു നിന്നും വാങ്ങിച്ച അച്ചാർ പാക്കെറ്റ് ചെറുതൊരെണ്ണം എടുത്തു ബെഡിലേക്കിട്ടു .
"ഇന്നാ..ഇതും കൂട്ടി കഞ്ഞി മുണുങ്ങിക്കൊ" ഞാൻ തമാശ പോലെ പറഞ്ഞു
💬 Comments
View all comments