Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]
ഇല്ല..പക്ഷെ തിരിച്ചു വേണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളാം "
അത്രയും പറഞ്ഞുകൊണ്ട് പഴയ മഞ്ജു മുന്നോട്ടു നടക്കാൻ തുനിഞ്ഞതും അവൻ മഞ്ജുസിന്റെ മുന്നിൽ കയറി നിന്നു. കൂട്ടാളികൾ അതുകണ്ടു ചിരിക്കുകയും ചെയ്യുന്നുണ്ട് .
"എന്റെ പൊന്നു ചേട്ടാ..ആളെ മെനക്കെടുത്താതെ ഒന്ന് മാറിക്കെ" പക്ഷെ അവന്റെ ഷോ ഒന്നും കാര്യമായി എടുക്കാതെ മഞ്ജു മയത്തിൽ തന്നെ പറഞ്ഞു നോക്കി .
"മാറാനിപ്പോ സൗകര്യം ഇല്ല മോളെ . എന്നെ ഇഷ്ടമാണെന്നു പറഞ്ഞാൽ മാറാം " ബിനോയ് ഒരു വഷളൻ ചിരിയോടെ മഞ്ജുവിനെ നോക്കി അവന്റെ കുറ്റിത്താടി ഉഴിഞ്ഞു .
"ഓഹോ..എന്ന പറയാനും സൗകര്യമില്ല .പോകാൻ പറ്റുമോന്നു ഞാൻ ഒന്ന് നോക്കട്ടെ .." അത്രേം പറഞ്ഞു മഞ്ജു ഗൗരവത്തിൽ വഴി മാറി നടക്കാൻ തുനിഞ്ഞതും ബിനോയ് അവളുടെ കൈക്കു കയറി പിടിച്ചു . അതാണ് പ്രേശ്നങ്ങൾ രൂക്ഷമാകാൻ കാരണം .
"ഹാഹ്..അങ്ങനെ അങ്ങ് പോയാലോ മഞ്ജു " മഞ്ജുവിന്റെ കൈപിടിച്ച് ബിനോയ് വഷളൻ ചിരിയോടെ പറഞ്ഞു .
അപ്പോഴേക്കും അവരുടെ ഉടക്കും സംസാരവും വേറെ ആളുകളും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു . സ്വല്പം മോഡേൺ ആയി , അത്യാവശ്യം അടിച്ചുപൊളി സെറ്റപ്പായി ഓപ്പൺ ജീപ്പിൽ ഒകെ കോളേജിൽ വരുന്നതുകൊണ്ട് തന്നെ മഞ്ജുസിനും ആൺപിള്ളേരുടെ ഇടയിൽ ഒരു ബാഡ് ഇമേജ് ആയിരുന്നു . അത്യാവശ്യം ഉഡായിപ്പും പഴയ മഞ്ജുസിന്റെ കയ്യിൽ ഉണ്ടായിരുന്നു .
ബിനോയ് കൈക്കു കയറി പിടിച്ചതോടെ മഞ്ജുവിന്റെ മുഖവും മാറി . പൊതുവെ ദേഷ്യക്കാരി ആയിരുന്ന അവളുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു .
"ബിനോയ് മര്യാദക്ക് കൈവിട്" മഞ്ജു മാന്യമായി തന്നെ ദേഷ്യം കടിച്ചുപിടിച്ചു പറഞ്ഞു നോക്കി . അവന്റെ സുഹൃത്തുക്കളും ആ രംഗം കണ്ടു പുഞ്ചിരി തൂകി നിൽപ്പുണ്ട്. ഈ പീറ പെണ്ണ് എന്ത് ചെയ്യാൻ ആണെന്ന ഭാവം ആയിരുന്നു അവർക്കും .
"കയ്യൊക്കെ വിടാം...പക്ഷെ ഞാൻ പറഞ്ഞത് കൂടി ചെയ്യേണ്ടി വരും..ഒറ്റ പ്രാവശ്യം ..ഒരേ ഒരു പ്രാവശ്യം , ഈ പിള്ളേരൊക്കെ കണ്ടു നില്ക്കെ എന്നെ ഇഷ്ടമാണെന്നു ഒന്ന് പറഞ്ഞാൽ മതി." ബിനോയ് വിടാൻ ഭാവമില്ലാത്ത പോലെ
💬 Comments
View all comments