Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]
?" മഞ്ജുസ് ഒറ്റ ശ്വാസത്തിൽ എന്നോടായി ചോദിച്ചു .
"ആഹ്..പോകുന്നതിലൊന്നും എതിർപ്പില്ല..പക്ഷെ നിന്റെ തന്തയെ കൂടി വിളിച്ചു പറഞ്ഞേക്ക്..അല്ലെങ്കി ലാസ്‌റ് ടൈമിൽ പുതിയ പണിയും കൊണ്ട് വരും " ഞാൻ ചെറുചിരിയോടെ പറഞ്ഞതും മഞ്ജുസ് കുണുങ്ങി ചിരിച്ചു .
"ഡാ ഡാ വേണ്ട ട്ടോ , എന്റെ അച്ഛനെ പറയണ്ട , ഇപ്പൊ നീ കുറച്ചു ആക്ടിവായി എന്നൊക്കെ പുള്ളി പറയുന്നുണ്ട്.." മഞ്ജുസ് സ്വല്പം സന്തോഷത്തോടെ പറഞ്ഞു .
"മ്മ് ..പക്ഷെ എന്റെ അടുത്ത് ഇഞ്ചി കടിച്ച പോലാ സംസാരം ഒക്കെ..നേരിട്ട് കാണുമ്പോ മാത്രം ഒന്ന് ചിരിക്കും" ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .
"ആഹ്..അത് പോട്ടെ ..ഞാൻ പറഞ്ഞ കാര്യം ഓക്കേ അല്ലെ ?' മഞ്ജുസ് അവസാനമായി ചോദിച്ചു .
"ആഹ്...ഒക്കെ ഇയാള് പറഞ്ഞ പോലെ ..'' ഞാൻ സമ്മതം അറിയിച്ചുകൊണ്ട് പറഞ്ഞു . അതോടെ മഞ്ജുവും ഹാപ്പി ആയി .
വരുന്ന വീക്കെൻഡ് അതോടെ മീരയുടെ ഒപ്പം ആകാമെന്നും തീരുമാനം ആയി . വെള്ളിയാഴ്ച എന്തോ ഹോളിഡേ ആയതുകൊണ്ട് മഞ്ജുസിനു അടുപ്പിച്ചു മൂന്നു ദിവസം കോളേജ് അവധി ആണ് . അതുകൊണ്ട് തന്നെ വെള്ളിയാഴ്ച ഉച്ചയോടു കൂടി അവൾ കോയമ്പത്തൂരിലുള്ള ഞങ്ങളുടെ ഓഫീസിൽ എത്തി .
ഒരു പിങ്ക് കളർ ചുരിദാറും വൈറ്റ് പാന്റ്സും ഷാളും അണിഞ്ഞെത്തിയ അവളെ സ്റ്റാഫുകളൊക്കെ ബഹുമാനത്തോടെ സ്വീകരിച്ചു . ഓണർ കൂടി ആണല്ലോ ! അവളെല്ലാവരോടും ചിരിച്ചു സംസാരിച്ച ശേഷം നേരെ എന്റെ ക്യാബിനിലെത്തി .അവൾ വരുന്ന കാര്യം എന്നോട് പറഞ്ഞിട്ടില്ലാത്തതുകൊണ്ട് തന്നെ ഒരു സർപ്രൈസ് വിസിറ്റ് ആയിരുന്നു അത് .
"മേ ഐ കം ഇൻ സർ .." വാതിൽ തട്ടികൊണ്ട് ഒരു സ്ത്രീ ശബ്ദം കേട്ടപ്പോഴേ അത് മഞ്ജു ആണെന്ന് എനിക്കുറപ്പായിരുന്നു .
"ആഹ്..മഞ്ജു മാഡം ഇങ്ങു പോര്..." മേശമേലിരുന്ന ലാപ്പിൽ അക്കൗണ്ട്സ് ഡീറ്റെയിൽസ് നോക്കിയിരുന്ന ഞാൻ ചിരിയോടെ പറഞ്ഞതും അവൾ വാതിൽ തുറന്നു അകത്തേക്ക് തലനീട്ടി . പുഞ്ചിരി തൂകി ,പതിവിലധികം സുന്ദരിയായി മഞ്ജുസ് എന്നെ നോക്കി ആ നിൽപ്പ് നിന്നു .
"എങ്ങനെ മനസിലായി
💬 Comments
View all comments