0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 683

ശരിക്കും തമാശക്ക് പറഞ്ഞതാ " മഞ്ജുസ് എന്റെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് പറഞ്ഞു . അതോടെ അവളുടെ ചുണ്ടിലെ ലിപ്സ്റ്റിക് ചുണ്ടിന്റെ ഷേപ്പിൽ എന്റെ കവിളിൽ പതിഞ്ഞു കിടന്നു !

"മ്മ്...എന്ന പറ..നീ വല്ലോം അമ്മേടെ അടുത്ത് എഴുന്നള്ളിച്ചോ ?" ഞാൻ അവളുടെ പുറത്തു കൈകൾ കൊണ്ട് തഴുകി പയ്യെ ചോദിച്ചു .

"അങ്ങനെ ഒക്കെ ചോദിച്ച..." മഞ്ജുസ് ചിരിച്ചു .

"അപ്പൊ പറഞ്ഞു...മ്മ്മ്..ഇനി കൂടുതൽ വിശദീകരിക്കണം എന്നില്ല.." അവളുടെ ചിരിയുടെ അർഥം മനസിലായെന്നോണം ഞാൻ പയ്യെ പറഞ്ഞു .

"എന്നുവെച്ചാൽ..ചെറിയ പിണക്കം ഒക്കെ ഉണ്ടാവും എന്നെ പറഞ്ഞുള്ളു..." മഞ്ജുസ് എന്നെ ഇറുക്കികൊണ്ട് പറഞ്ഞു .

"സ്...പതുക്കെ ഇറുക്കെടി ..എന്ത് നാറ്റം ആണ് നിന്നെ.." അവളുടെ എല്ലാം കൂടിക്കുഴഞ്ഞ കുത്തൽ ഉള്ള സ്മെൽ ഓർത്തു ഞാൻ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു .

"ഓ പിന്നെ .." അവൾ ആ വാദം തള്ളിക്കൊണ്ട് ചിരിച്ചു .

"ഒരു പിന്നേം ഇല്ല ...ഇമ്മാതിരി ആളെ ബോധം കെടുത്തുന്ന സ്പ്രേ ഒന്നും ഇനി യൂസ് ചെയ്യണ്ട .." ഞാൻ ഗൗരവത്തിൽ പറഞ്ഞു അവളെ അടർത്തി മാറ്റി .അപ്പോഴാണ് എന്റെ കവിളിൽ അവളുടെ ലിപ്സ്റ്റിക് പറ്റിയത് മഞ്ജുസ് കാണുന്നത് !

"അയ്യേ..ഡാ മുഖത്ത് ലിപ്സ്റ്റിക് ആയിട്ടുണ്ട്, അത് തുടച്ചെ." എന്റെ വലതു കവിൾ ചൂണ്ടി മഞ്ജുസ് ചിരിയോടെ പറഞ്ഞു . അതോടെ ഞാൻ കൈകൊണ്ട് അവിടം തൊട്ടു നോക്കി . ശരിയാണ്..കയ്യിൽ ചുവപ്പു നിറം പറ്റിയപ്പോൾ അവൾ പറഞ്ഞത് നേരാണെന്നു എനിക്ക് ബോധ്യം ആയി . അതോടെ മുണ്ടിന്റെ തലപ്പ് പിടിച്ചു ഞാൻ കവിൾ തുടച്ചു, ആ പാടുകളഞ്ഞു .

"പോയോ ?" ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി .

അവൾ ചിരിയോടെ തലയാട്ടി .

"മ്മ്...എന്ന നീ കുളിച്ചിട്ട് വാ..നമുക്ക് വല്ലോം കഴിക്കണ്ടേ? പിന്നെ ഇങ്ങനെ നിന്റെ അമ്മയെ കൊണ്ട് പണിയെടുപ്പിക്കാതെ നിനക്കും വല്ലോം പോയി ചെയ്തൂടെ" ഏതു നേരത്തും റൂമിൽ കയറി ചടഞ്ഞു കൂടുന്ന അവളുടെ സ്വാഭാവം ഓർത്തു ഞാൻ സംശയത്തോടെ ചോദിച്ചു .

"അതിനു അമ്മ സമ്മതിക്കില്ല. പിന്നെ സഹായത്തിനു

💬 Comments

View all comments