Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]
അസൂയ അല്ലെടി മിസ്സെ? ഞാൻ കണ്ടു..അവര് പറഞ്ഞപ്പോ നിന്റെ മുഖത്ത് ഒരു കോംപ്ലെക്സ് വർക്ഔട് ആവുന്നത്.." ഞാൻ അവളെ ഇടുപ്പിലൂടെ കൈചുറ്റി പിടിച്ചു ചിരിയോടെ പറഞ്ഞു .
"ഓ പിന്നെ..നീ വല്യ ഹൃതിക് റോഷൻ അല്ലെ..ഒന്ന് പോടാ..അസൂയ പോലും..ഹ്മ്മ്മ് " മഞ്ജുസ് പുച്ഛത്തോടെ പറഞ്ഞു .
"ഹി ഹി..മതിയെടി ,,നീ ഇങ്ങനെ കരയണ്ട .." അവളുടെ ദേഷ്യം കണ്ടു ഞാൻ കളിയാക്കി..
"പോടാ ..ഇതൊക്കെ പറഞ്ഞു സ്വയം സമാധാനിച്ചോ.. ഒരു ചുന്ദരൻ " മഞ്ജുസ് എന്നെ നുള്ളികൊണ്ട് കളിയാക്കി .
"ചുന്ദരൻ അല്ലെങ്കി പിന്നെ നീ എന്തിനാടി എന്നെ കെട്ടിയെ ?" ഞാൻ അവളെ സംശയത്തോടെ നോക്കി .
"അതിപ്പോ ഒരബദ്ധം ഒക്കെ ഏതു പോലീസുകാരനും പറ്റും" മഞ്ജുസ് വിടാൻ ഭാവമില്ലാത്ത മട്ടിൽ പറഞ്ഞു എന്നെ നോക്കി പുരികം ഉയർത്തി .
"ഉവ്വ ഉവ്വ ..കണ്ടാൽ നിന്റെ അനിയനെ പോലെ ഉണ്ടെന്ന എല്ലാവരും പറഞ്ഞെ , ദാറ്റ് മീൻസ് യു ആർ കിളവി.." ഞാൻ മഞ്ജുസിനെ കളിയാക്കാനായി കൊഞ്ചി പറഞ്ഞു .
"കിളവി നിന്റെ..ഡാ ചെക്കാ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കണ്ട ട്ടോ " മഞ്ജുസ് എന്റെ ടീസിംഗ് കേട്ട് പെട്ടെന്ന് ചൂടായി എന്റെ വയറ്റിൽ നുള്ളി .
"അആഹ്..." ഞാൻ ഒന്ന് വേദനയെടുത്തു വാ പൊളിച്ചതും അവൾ പിടിവിട്ടു .
"ഹി ഹി ..എന്താ ചൂട് .." ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നു മഞ്ജുസിനെ നോക്കി ഞാൻ പയ്യെ പറഞ്ഞു . പിന്നേ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു. ആദ്യം ഒന്ന് കൈതട്ടി ചീറ്റിയെങ്കിലും രണ്ടാം വട്ടം ഞാൻ കണ്ണിറുക്കി സമാധാനിപ്പിച്ചു അവളെ എന്റെ നെഞ്ചിലേക്ക് ചായ്ച്ചു കിടത്തി .എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി മഞ്ജുസ് സ്വല്പ നേരം അങ്ങനെ കിടന്നു .
"നീ ഇതൊക്കെ എങ്ങനെ കേട്ടു ? " മഞ്ജുസ് സ്വല്പം കഴിഞ്ഞു സംശയത്തോടെ ചോദിച്ചു .
"ഞാൻ മുകളിൽ നിന്നു എല്ലാം ഒളിഞ്ഞു കേട്ടു..." ഒരു പുഞ്ചിരിയോടെ ഞാൻ മറുപടി പറഞ്ഞതും അവളെന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി എന്നെ സംശയത്തോടെ നോക്കി .
💬 Comments
View all comments