Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
തുടങ്ങി .." മഞ്ജുസിന്റെ പഴയ കുസൃതികളൊക്കെ മീര ഒരു കഥ പോലെ പറയുന്നത് കേട്ട് ഞാൻ അമ്പരന്നു ഇരുന്നു . ഇവൾക്ക് ഇങ്ങനൊരു പാസ്റ്റ് ഉണ്ടെന്നത് എനിക്ക് അജ്ഞാതം ആണ് . കണ്ടാൽ എന്ത് ഡീസന്റ് ആണ് .
"നേരാണോ ?" ഞാൻ സംശയത്തോടെ ചോദിച്ചു .
"പിന്നല്ലാതെ..പുള്ളി മാന്യൻ ആയതുകൊണ്ട് ഒന്നും മിണ്ടിയില്ല . പക്ഷെ മഞ്ജു വിട്ടില്ല . അങ്ങേരുടെ പുറകെ നടന്നു ശല്യം ചെയ്തു . ഒടുക്കം വിനീത് സർ അവളോട് ഒരു ദിവസം വീട്ടിൽ ഒന്ന് വരാമോ എന്ന് ചോദിച്ചു .." മീര ഒന്ന് പറഞ്ഞു നിർത്തി എന്നെ നോക്കി . ഞാൻ തുടർന്നോളൂ എന്ന ഭാവത്തിൽ മീരയെ നോക്കിയതും അവൾ കഥ തുടർന്നു.
"ആഹ്...എന്നിട്ട് അവള് ഞങ്ങളെയും കൂട്ടി വിനീത് സാറിന്റെ വീട്ടിൽ ചെന്നു . പുള്ളിക്കാരൻ അവളെ ഇഷ്ടമാണെന്നു പറയുന്നത് കേൾക്കാൻ വേണ്ടി ചെന്ന ഞങ്ങളുടെ മുൻപിലേക്ക് സാർ സ്വന്തം ഭാര്യയെ സർപ്രൈസ് ആയിട്ട് പരിചയപ്പെടുത്തിയതോടെ ഞങ്ങള് തൊലിയുരിഞ്ഞ പോലെ ആയി . മാത്രമല്ല ഈ കാര്യം ഒകെ സാറ് വൈഫിനോടും പറഞ്ഞിരുന്നു . അതിൽ പിന്നെ മഞ്ജു പുള്ളിക്കാരന്റെ മുഖത്ത് പോലും നോക്കിയിട്ടില്ല. ക്‌ളാസ്സിലൊക്കെ തലയും കുമ്പിട്ടു ഇരിക്കും പാവം .."
മീര ചിരിച്ചു .
"ഹ ഹ ..അപ്പൊ എന്റെ മിസ് ആളത്ര പാവം ഒന്നുമല്ല അല്ലെ.." ഞാൻ ചിരിയോടെ ചോദിച്ചു .
"ഏയ് പാവം ആണ് ..ഇതൊക്കെ ഒരു രസം അല്ലെ കവി ." മീര മഞ്ജുവിനെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു .
"മ്മ്..പിന്നെ , ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ. ഈ ആദർശ് എന്ന് പറയുന്ന ആളെ മീരക്ക് അറിയുമോ ?" പൊടുന്നന്നെ ഞാൻ ചോദിയ്ക്കാൻ ആഗ്രഹിച്ച പ്രധാന കാര്യം എടുത്തിട്ടു .
എന്റെ ചോദ്യം കേട്ടതും മീര ഒന്ന് പതിയെ ഞെട്ടി . "അത്...." അവൾ പരുങ്ങികൊണ്ട് എന്നെനോക്കി . .
"എന്നോട് മഞ്ജുസ് ഒന്ന് സൂചിപ്പിച്ചു . പക്ഷെ കൂടുതലൊന്നും പറഞ്ഞില്ല . കല്യാണം വരെ എത്തിയിട്ട് പുള്ളി ഒരു ആക്‌സിഡന്റിൽ എന്തോ.."
💬 Comments
View all comments