0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 805

ഞാൻ പയ്യെ പറഞ്ഞു നിർത്തി മീരയെ നോക്കി . അവളുടെ മുഖത്തും ആ ചോദ്യം കേട്ടപ്പോൾ വിഷമം ഉരുണ്ടു കൂടുന്നത് ഞാൻ കൗതുകത്തോടെ ശ്രദ്ധിച്ചു .

"മ്മ്..അറിയാം...ഞാൻ അത് മനഃപൂർവം കവിയോട് പറയണ്ട എന്ന് കരുതിയതാ " മീര ഒരു നിസ്സംഗ ഭാവത്തിൽ പറഞ്ഞു നിർത്തി .

"അതെന്താ ?" മീരയുടെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടു എനിക്കെന്തോ പന്തികേട് തോന്നി .

"ഏയ് ഒന്നും ഇല്ല..ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങളെന്തിനാ വെറുതെ പറയുന്നത് എന്നോർത്തിട്ട.." മീര ഒഴിഞ്ഞു മാറുന്ന പോലെ എന്തൊക്കെയോ പറഞ്ഞു .

"ഓക്കേ..ഞാൻ ചുമ്മാ ചോദിച്ചെന്നെ ഉള്ളു ..മഞ്ജുസും ഒന്നും വിട്ടു പറഞ്ഞില്ല. മീരക്ക് അറിയാമോ ആ പുള്ളിയെ പറ്റി ?" ഞാൻ സംശയത്തോടെ ചോദിച്ചു .

മീരക്ക് ഞാൻ ആ വിഷയത്തെ പറ്റി കുത്തികുത്തി ചോദിക്കുന്നതിൽ എന്തോ അത്ര താല്പര്യമുള്ള പോലെ എനിക്ക് തോന്നിയില്ല. അവൾ ഒരു നിമിഷം എന്തോ ആലോചിച്ചിരുന്നു പിന്നെ പയ്യെ പറഞ്ഞു തുടങ്ങി . പക്ഷെ ആ പറഞ്ഞത് കേട്ട് ഞാനൊന്നു അമ്പരന്നു എന്നത് സത്യം .

"അറിയാം...മഞ്ജുവിനേക്കാൾ നന്നായിട്ട് അറിയാം..because ഹി വാസ് മൈ ബ്രദർ " മീര ഒരു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു സോഫയിലേക്ക് ചാരിയിരുന്നു മുടിയിഴകൾ പുറകിലേക്ക് കോതിയിട്ടു!

ആ മറുപടി കേട്ട് ഞാനും ഒന്നമ്പരന്നു !

"ഏഹ്..സത്യമാണോ ?" ഞാൻ ളന്നുമിഴിച്ചു കൊണ്ട് ചോദിച്ചതും . മഞ്ജുസ് കുളിയൊക്കെ കഴിഞ്ഞു വസ്ത്രം മാറി പുറത്തിറങ്ങിയതും ഒപ്പം ആയിരുന്നു .

"ആഹാ..നിങ്ങള് ഇത്ര പെട്ടെന്ന് കമ്പനി ആയോ ?" ഞങ്ങൾ പരസപരം അടുത്തിരുന്നു സംസാരിക്കുന്നത് കണ്ടു മഞ്ജു സ്വല്പം ഉറക്കെ വിളിച്ചു ചോദിച്ചു . ആ ശബ്ദം കേട്ടപ്പോഴാണ് ഞാനും മീരയും ഒരുപോലെ ഞെട്ടിക്കൊണ്ട് പുറകിലേക്ക് തിരിഞ്ഞു നോക്കിയത് .

കുളിയൊക്കെ കഴിഞ്ഞു ഒരു ഇളംനീല നൈറ്റിയാണ് ധരിച്ചിരിക്കുന്നത് . മുടിയിഴ ഇടം തോളിലൂടെ മുൻപിലേക്കിട്ടു ടവൽ കൊണ്ട് തുവർത്തി അവൾ ഞാങ്ങൾക്കടുത്തേക്ക് നടന്നടുത്തു . അതോടെ സംസാരിച്ചിരുന്ന വിഷയം ഞാനും മീരയും പെട്ടെന്ന് അവസാനിപ്പിച്ചു !

"ആഹ്..ഞങ്ങള് ചുമ്മാ ഓരോന്ന് മിണ്ടിയും പറഞ്ഞും ഇരിപ്പായിരുന്നു "

💬 Comments

View all comments