Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
മഞ്ജു കാര് മുന്പോട്ടെടുത്തു വീടിന്റെ കോംപൗണ്ടിന് അകത്തേക്ക് കയറ്റി . വീടിനോടു ചേർന്നുള്ള പോർച്ചിൽ , മീരയുടെ കാർ നിൽക്കുന്നതിനോട് ചേർത്തി തന്നെ മഞ്ജുസ് ഞങ്ങളുടെ കാര് പാർക്ക് ചെയ്തു . പിന്നെ സീറ്റ്ബെൽറ്റ് ഊരികൊണ്ട് എന്നെ നോക്കി .
"ഇറങ്ങെടോ ചങ്ങാതി " അവൾ എന്നോടായി പറഞ്ഞു ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി . അപ്പോഴേക്കും മീര ഗേറ്റ് ചാരി തിരികെ ഞങ്ങളുടെ അടുത്തേക്കെത്തിയിരുന്നു .
"എടി കുഞ്ചു.." കോളേജിലെ മഞ്ജുസിന്റെ നിക് നെയിം വിളിച്ചു ആ പെണ്ണ് ആവേശത്തോടെ കൈകൾ വിടർത്തികൊണ്ട് മഞ്ജുവിനെ കെട്ടിപിടിച്ചു , അവൾ തിരിച്ചും !ഞാനാ സ്നേഹപ്രകടനം നോക്കി സ്വല്പം ഗ്യാപ് ഇട്ടു നിന്നു.
"എത്ര നാളയെടി പുല്ലേ നിന്നെ കണ്ടിട്ട് " മീര ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ വരിഞ്ഞു മുറുക്കി . അവൾ തിരിച്ചും . മഞ്ജുസിനെ കെട്ടിപിടിച്ചു നിൽക്കെ തന്നെ മീര എന്നെ നോക്കി ചിരിച്ചു കൈവീശി ഹായ് പറഞ്ഞു . ഞാൻ തിരിച്ചു ചിരിച്ചതും മീര മഞ്ജുവിൽ നിന്നും അകന്നു മാറി , അതോടെ മഞ്ജുവിനും ഒരാശ്വാസം ആയി . "പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം ? ഇതാണല്ലേ നിന്റെ കവി..ഹലോ " മീര എന്നെ നോക്കി ചിരിയോടെ കൈനീട്ടി . ഞാൻ അവരുടെ കൈപിടിച്ച് കുലുക്കി .
"മ്മ് ..നിന്റെ സെലെക്ഷൻ മോശം ആയിട്ടൊന്നും ഇല്ല . നല്ല പെർഫെക്റ്റ് മാച്ചിങ് ആണ് രണ്ടാളും !.പിന്നെ ഇതും ഒരു കണക്കിന് ഭാഗ്യം അല്ലെ മോളെ.." എന്റെ പ്രായം ഓർത്തെന്നോണം മീര മഞ്ജുവിനെ നോക്കി ചിരിച്ചു .
"മ്മ് ..." മഞ്ജുസ് ഒന്നമർത്തി മൂളി എന്നെ നോക്കി പുഞ്ചിരിച്ചു .
"നിനക്കൊരു മാറ്റവും ഇല്ലല്ലോടി , നീ ആ പഴയ കോളേജ് പെണ്ണ് തന്നെ ! നമ്മളിപ്പോ നേരിട്ട് കണ്ടിട്ട് തന്നെ രണ്ടു മൂന്നു കൊല്ലം ആയില്ലേ ?" മഞ്ജുസിനെ അടിമുടി ഒന്ന് ചൂഴ്ന്നെടുത്തു മീര സംശയത്തോടെ ചോദിച്ചു .
"ആഹ്..നിന്റെ കല്യാണത്തിന് കണ്ടതല്ലേ , മൂന്നു വര്ഷം ആകുന്നു " മഞ്ജുസ് ചിരിയോടെ പറഞ്ഞു .
"മ്മ്...എത്ര പെട്ടെന്ന
💬 Comments
View all comments