0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 789

രണ്ടു കൊല്ലം പോയതല്ലേ..anyway നിന്നു നേരം കളയാതെ അകത്തേക്ക് വാ.." മീര പുറത്തു വെച്ചുള്ള സംസാരം മതിയാക്കാം എന്ന ഭാവത്തിൽ എന്നെയും മഞ്ജുവിനെയും മാറിമാറി നോക്കി . ഞങ്ങൾ സമ്മത ഭാവത്തിൽ ഡിക്കി തുറന്നു ബാഗ് എടുത്തു മീരക്ക് പുറകെ നടന്നു .

"ഇയാളെന്താടോ ഒന്നും മിണ്ടാതെ നിൽക്കുന്നെ ?" സ്വല്പം ഉൾവലിഞ്ഞു ,പന്തികേടൊടെ നിക്കുന്ന എന്നെ നോക്കി അകത്തേക്ക് കയറുന്നതിനിടെ മീര ചിരിയോടെ തിരക്കി .

"ഏയ് അങ്ങനെ ഒന്നുമില്ല..നമ്മളിപ്പോ പരിചയപ്പെട്ടതല്ലേ ഉള്ളു ..ശരിയായിക്കോളും " ഞാൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു .

"മ്മ്.. അവൻ അല്ലേലും അങ്ങനാ .പരിചയം ഇല്ലാത്തവരോട് അത്ര ക്ലോസ് ആയി മിണ്ടില്ല.." എന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് മഞ്ജുസ് എന്നെ പിന്താങ്ങി .

"ആഹ് .." മീര ചിരിയോടെ മൂളി ഞങ്ങളെ അകത്തേക്ക് ആനയിച്ചു . സാമാന്യം ആഡംബര സ്വഭാവമുള്ള വീടാണ് മീരയുടേത് . നല്ല വൃത്തിയും വെടിപ്പുമുള്ള ഇന്റീരിയർ ഡിസൈനിങ് . സാമാന്യം വലിപ്പമുള്ള ഹാളിൽ , സോഫ സെറ്റിയും ഡൈനിങ് ടേബിളും മരക്കസേരകളും ഷോകേസും വലിപ്പമേറിയ ടി.വി യും മുകളിൽ തൂങ്ങുന്ന ചാൻഡിലിയർ വിളക്കുമൊക്കെ ആയി ആ റിച്ച്നെസ് എടുത്തു കാണിക്കുന്നുണ്ട് ! നിലത്തു കണ്ണാടി പോലെ തിളങ്ങുന്ന വെണ്ണക്കല്ലും പതിച്ചിട്ടുണ്ട് .

"മ്മ്..വീട് വൻ സെറ്റപ്പ് ആണല്ലോടീ ?" മഞ്ജുസ് അകത്തേക്ക് കടന്നതും ചുറ്റും നോക്കികൊണ്ട് പറഞ്ഞു .പിന്നെ കയ്യിൽ തൂക്കിപിടിച്ച ഞങ്ങളുടെ വസ്ത്രങ്ങൾ അടങ്ങിയ ബാഗ് ഒരു കസേരയിലേക്ക് എടുത്തുവെച്ചു.

"ഓ പിന്നെ , നിന്റെ ഒക്കെ സെറ്റപ്പ് വെച്ച് നോക്കുമ്പോ ഇതൊക്കെ എന്ത് ...നീ കോളേജിലെ വേൾഡ് ബാങ്ക് ആയിരുന്നില്ലേ മോളെ " മഞ്ജുസിന്റെ ചോദ്യത്തിന് മറുപടി നൽകി കളിയാക്കി, മീര എന്റെ നേരെ തിരിഞ്ഞു .

"കേട്ടോ കവിൻ ..കോളേജിൽ പഠിക്കുന്ന കാലത്തു ഞങ്ങള് കുറെ പേരുടെ അന്നദാതാവ് ആയിരുന്നു ഇവള് ,കോളേജ് ടൂറിനുള്ള ഞങ്ങളുടെ ഗാങ്ങിന്റെ പൈസ വരെ ഇവളാ കൊടുത്തിരുന്നത് " മീര പുഞ്ചിരിയോടെ എന്നോടായി പറഞ്ഞു .ഞാനതിനു തലയാട്ടി ചിരിച്ചു . പിന്നെ ഒരു കസേരയിലേക്ക് പതിയെ ഇരുന്നു .എനിക്ക്

💬 Comments

View all comments